Deshabhimani

ജല അതോറിറ്റിയോട്‌ നാട്ടുകാർ

‘സ്വൽപ്പം സ്‌പീഡാക്കിക്കൂടേ കാര്യങ്ങൾ’

Traffic arrangements in the city today

പൈപ്പിടാൻ കുത്തിപ്പൊളിച്ച നെയ്യാറ്റിൻകര കോടതി-കന്നിപ്പുറം റോഡ് മഴയിലും പൈപ്പ് പൊട്ടിയും തകർന്ന നിലയിൽ

avatar
സ്വന്തം ലേഖകൻ

Published on Oct 28, 2026, 12:00 AM | 1 min read

നെയ്യാറ്റിൻകര

അറ്റകുറ്റപ്പണികളും വികസനപ്രവർത്തനങ്ങളും നീളുന്നതിൽ ജനം ദുരിതത്തിലാകുന്നതിനിടെ നെയ്യാറ്റിൻകര കോടതി -കന്നിപ്പുറം അപ്രോച്ച് റോഡിൽ വീണ്ടും പൈപ്പ് പൊട്ടി വെള്ളമൊഴുകുന്നു. നിർമാണത്തിലിരിക്കുന്ന കന്നിപ്പുറം പാലത്തിലേക്ക് കോടതിസമുച്ചയത്തിൽനിന്ന് ആരംഭിക്കുന്ന അപ്രോച്ച് റോഡിലാണ് തിങ്കൾ രാത്രിയോടെ കുടിവെള്ള പൈപ്പ് പൊട്ടിയത്. വിവരം ഉടൻ നാട്ടുകാർ ജല അതോറിറ്റി അധികൃതരെ അറിയിച്ചെങ്കിലും വാൽവ് അടയ്ക്കാൻ ഉദ്യോഗസ്ഥർ വൈകിയതോടെ റോഡ്‌ വെള്ളക്കെട്ടിലായി. ഒരാഴ്ചമുന്പ്‌ ഇതേ റോഡിൽ പൈപ്പിടാൻ എടുത്ത ചാൽ മൂടാത്തതോടെ മഴയിൽ ഇവിടം ചെളിക്കുളമായിരുന്നു. നെയ്യാറിലെ കന്നിപ്പുറം കടവിൽ പാലത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്‌. നെയ്യാറ്റിൻകര നഗരത്തെ ഇരുമ്പിൽ പ്രദേശവുമായി ബന്ധിപ്പിക്കുന്ന സുപ്രധാന പാലമാണിത്. അപ്രോച്ച് റോഡിനുള്ള സ്ഥലമേറ്റെടുപ്പ് പൂർത്തിയായി. ഇവിടെ ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പും കെഎസ്ഇബിയുടെ ഭൂഗർഭ കേബിളുകളും സ്ഥാപിച്ചാൽമാത്രമേ റോഡ് നിർമാണം ആരംഭിക്കാൻ കഴിയൂ. നവരാത്രി ആഘോഷങ്ങൾക്കുമുന്പായി ജല അതോറിറ്റി പൈപ്പിടൽ ആരംഭിച്ചെങ്കിലും മാസങ്ങൾ പിന്നിട്ടിട്ടും പണി പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ഇതിനിടെയാണ് സർവീസ് ലൈനിൽ വീണ്ടും ചോർച്ച. കോടതിസമുച്ചയത്തിനുള്ളിലെ റോഡാണ് വാട്ടർ അതോറിറ്റി കുത്തിപ്പൊളിച്ചിട്ടിരിക്കുന്നത്. പൈപ്പിടൽ അനാവശ്യമായി നീളുന്നത് പ്രദേശത്തെ കുടിവെള്ളവിതരണത്തെയും ബാധിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home