Deshabhimani

നഗരത്തിൽ ഇന്ന്‌ 
ഗതാഗത ക്രമീകരണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 28, 2026, 12:00 AM | 1 min read

തിരുവനന്തപുരം

സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റിയുടെ ഭാഗമായി നിശ്‌ചയിച്ച പൊതുസമ്മേളനം ബുധൻ വൈകിട്ട്‌ നാലിന്‌ പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണമുണ്ടാകും. പകൽ രണ്ടുമുതൽ രാത്രി എട്ടുവരെയാണ്‌ നിയന്ത്രണം. വെള്ളയമ്പലത്തുനിന്ന് കിഴക്കേകോട്ട ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ആൽത്തറ,- പിഎച്ച്‍ക്യു,- വഴുതയ്ക്കാട്, -മേട്ടുക്കട – തൈക്കാട്- ഫ്ലൈഓവര്‍,- കിള്ളിപ്പാലം,- അട്ടക്കുളങ്ങര വഴി പോകണം. പിഎംജി ഭാഗത്തുനിന്ന് കിഴക്കേകോട്ട പോകേണ്ടവ പബ്ലിക്‍ ലൈബ്രറി,- എല്‍ബിഎസ്,- ബേക്കറി ഫ്ലൈഓവര്‍,- പനവിള , മോഡല്‍ സ്കൂള്‍, സംഗീത കോളേജ്, മേട്ടുക്കട – തൈക്കാട് -ഫ്ലൈഓവര്‍-, കിള്ളിപ്പാലം,- അട്ടക്കുളങ്ങര വഴി പോകണം. കിഴക്കേകോട്ട ഭാഗത്തുനിന്ന് ഓവര്‍ബ്രിഡ്ജ് വഴി തമ്പാനൂർ ഭാഗത്തേക്കുള്ളവ അട്ടക്കുളങ്ങര, കിള്ളിപാലം,- ചൂരക്കാട്ട്, പാളയം-, തമ്പാനൂര്‍, ഫ്ലൈഓവര്‍ വഴിയും തമ്പാനൂര്‍ ഭാഗത്തുനിന്ന് ഓവര്‍ ബ്രിഡ്ജ് വഴി പാളയം ഭാഗത്തേക്ക് പേകേണ്ട വാഹനങ്ങള്‍ മോഡല്‍ സ്കൂള്‍,- പനവിള, ബേക്കറി ഫ്ലൈഓവര്‍ വഴി പോകണം. പാറശാല, നെയ്യാറ്റിൻകര, നേമം, കോവളം, കാട്ടാക്കട ഭാഗത്തുനിന്ന് വരുന്നവ അട്ടക്കുളങ്ങര ജങ്‌ഷനില്‍ പ്രവര്‍ത്തകരെ ഇറക്കിയശേഷം ആറ്റുകാല്‍ ഗ്രൗണ്ടില്‍ നിർത്തണം. വര്‍ക്കല, ആറ്റിങ്ങൽ, കഴക്കൂട്ടം ഭാഗത്തുനിന്ന് വരുന്നവ കോട്ടയ്‌ക്കകത്ത് പ്രവര്‍ത്തകരെ ഇറക്കി ഈഞ്ചക്കല്‍ ചാക്ക ബൈപാസ് റോഡില്‍ നിർത്തണം. വഞ്ചിയൂര്‍, പാളയം, വിളപ്പില്‍ശാല, നെടുമങ്ങാട്, കിളിമാനൂര്‍ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ എസ്‌എംവി സ്കൂള്‍ ഭാഗത്ത് പ്രവര്‍ത്തകരെ ഇറക്കി, ഈഞ്ചക്കല്‍ ചാക്ക ബൈപാസ് റോഡില്‍ നിർത്തണം. വിവരങ്ങള്‍ക്ക്‌ ഫോണ്‍ : 0471-2558731, 9497990005.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home