ad
Deshabhimani

തൊഴിലുറപ്പിലെ മാറ്റങ്ങൾ

കേന്ദ്രനയം തിരുത്തണമെന്ന്‌ ജില്ലാ പഞ്ചായത്ത്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 12, 2026, 11:29 PM | 1 min read

തിരുവനന്തപുരം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കുന്ന കേന്ദ്രനയം തിരുത്തണമെന്ന്‌ ജില്ലാ പഞ്ചായത്ത്‌ യോഗം ആവശ്യപ്പെട്ടു. അവിദഗ്‌ധ ജോലികൾ ചെയ്യാൻ സന്നദ്ധരായവർക്ക്‌ ഉപജീവനമാർഗം നൽകി ഗ്രാമീണകുടുംബത്തിന്‌ സാമ്പത്തികവർഷം കുറഞ്ഞത് 100 ദിവസത്തെ തൊഴിൽ നിയമപരമായി ഉറപ്പുനൽകുകയെന്ന ലക്ഷ്യത്തോടെയാണ്‌ പദ്ധതി നടപ്പാക്കിയത്‌. 2025–-26വർഷത്തിൽ 1,08,16,163 തൊഴിൽദിനം ജില്ലയിൽ സൃഷ്ടിച്ചു. പുതിയ പദ്ധതി ജൂലൈയിൽ വരുന്നതോടെ ഫണ്ട് വിഹിതം 60:40 അനുപാതത്തിലേക്ക്‌ മാറും. കേന്ദ്രാവിഷ്കൃത പദ്ധതികൾക്ക്‌ മുഴുവൻ തുകയും അനുവദിച്ചിരുന്ന കേന്ദ്രം അതിൽനിന്ന്‌ പിന്മാറി. ചെലവിന്റെ 40 ശതമാനം സംസ്ഥാനം വഹിക്കേണ്ടിവരുന്നു. ഇത്‌ പദ്ധതി ഇല്ലാതാക്കുന്ന സാഹചര്യമുണ്ടാക്കും. പദ്ധതിയുടെ ഘടനയിൽ വരുത്തിയ മാറ്റങ്ങൾ കേന്ദ്ര സർക്കാർ പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച വൈസ് പ്രസിഡന്റ് ബി പി മുരളി അവതരിപ്പിച്ച പ്രമേയം ഏകകണ്ഠമായാണ്‌ പാസാക്കിയതെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി പ്രിയദർശിനി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home