ad
Deshabhimani

നടപ്പാലത്തിന്റെ 
പാർശ്വഭിത്തി തകർന്നു

മണ്ണറക്കോണം മഞ്ചാടി തലക്കൽ തോടിന് കുറുകെയുള്ള നടപ്പാലത്തിന്റെ കരിങ്കൽ പാർശ്വഭിത്തി തകർന്നനിലയിൽ
വെബ് ഡെസ്ക്

Published on Jun 28, 2026, 01:44 AM | 1 min read

നെയ്യാറ്റിൻകര

പെരുങ്കടവിള പാൽക്കുളങ്ങര വാർഡിലെ മണ്ണറക്കോണം മഞ്ചാടി തലക്കൽ തോടിനു കുറുകെയുള്ള നടപ്പാലത്തിന്റെ കരിങ്കൽ പാർശ്വഭിത്തി തകർന്നു. കഴിഞ്ഞദിവസത്തെ കനത്ത മഴയിലാണ് അപകടം. കീഴാവൂർ, മാരായമുട്ടം, പെരുങ്കടവിള എന്നീ പ്രദേശങ്ങളിൽ പോകാൻ ഉപയോഗിക്കുന്ന പാലമാണിത്. കാലവർഷം കനത്താൽ തോട്ടിലെ നീരൊഴുക്ക് തടസ്സപ്പെട്ട്‌ സമീപത്തെ വീടുകൾക്ക് ഭീഷണിയാകുമെന്ന നിലയിലാണ്. വിവരം അറിഞ്ഞിട്ടും പാൽക്കുളങ്ങര വാർഡ് യുഡിഎഫ് പഞ്ചായത്ത് അംഗമോ പെരുങ്കടവിള പഞ്ചായത്തിലെ അധികാരികളോ തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. പാലം പുനർനിർമിക്കണമെന്നാവശ്യപ്പെട്ട്‌ ചെറുകിട ജലസേചന വിഭാഗം അസി. എക്‌സിക്യൂട്ടീവ് എൻജിനിയർക്ക്‌ നിവേദനം നൽകിയതായി പെരുങ്കടവിള പഞ്ചായത്ത് മുൻ അംഗം കാനക്കോട് ബാലരാജ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home