കാട്ടാക്കട ശശി അനുസ്മരണം
വർഗീയതയ്ക്ക് ബദൽ വർഗസമരംമാത്രം: പുത്തലത്ത്

കാട്ടാക്കട ശശി അനുസ്മരണ സമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പുത്തലത്ത് ദിനേശൻ ഉദ്ഘാടനം ചെയ്യുന്നു
കാട്ടാക്കട
വർഗീയതയ്ക്ക് ബദൽ വർഗസമരം മാത്രമാണെന്നും സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പുത്തലത്ത് ദിനേശൻ പറഞ്ഞു. സിപിഐ എം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച കാട്ടാക്കട ശശി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെട്ട സംസ്ഥാനങ്ങളിലെല്ലാം കർഷക പ്രക്ഷോഭം ഇരമ്പിയാർത്തു. അവിടെയാണ് ബിജെപിക്ക് 81 സീറ്റുകൾ പോയത്. ആദ്യം നാസിക്കിലും പിന്നെ രാജസ്ഥാനിലും പ്രക്ഷോഭത്തിന് തുടക്കമിട്ടത് ഇടതുപക്ഷമാണ്. അതിന്റെ തുടർച്ചയാണ് പഞ്ചാബിലും ഹരിയാനയിലും യുപിയിലും പിന്നെ രാജ്യതലസ്ഥാനത്തും നടന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം ഐ സാജു അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം ഐ ബി സതീഷ് എംഎൽഎ, ജില്ലാ കമ്മിറ്റി അംഗം ജി സ്റ്റീഫൻ എംഎൽഎ, ഏരിയ സെക്രട്ടറി കെ ഗിരി,ഏരിയ കമ്മിറ്റി അംഗങ്ങളായ എസ് വിജയകുമാർ,ജെ ബീജു എന്നിവർ സംസാരിച്ചു.









0 comments