ad
Deshabhimani

ഒറ്റശേഖരമംഗലം 110 കെവി സബ്സ്റ്റേഷൻ നിർമാണത്തിലേക്ക്

മലയോരത്ത്‌ വെളിച്ചം മങ്ങില്ല

ഒറ്റശേഖരമംഗലം സബ്സ്റ്റേഷന്റെ മാതൃക
avatar
അഖിലേഷ് ആനാവൂർ

Published on Mar 11, 2026, 11:23 PM | 1 min read

വെള്ളറട

മലയോര മേഖലയുടെ വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരമാകുന്നു. വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ വിഭാവനം ചെയ്ത ഒറ്റശേഖരമംഗലം 110 കെവി സബ്സ്റ്റേഷൻ നിർമാണ നടപടികൾ അന്തിമഘട്ടത്തിലേക്ക്. പദ്ധതിയുടെ പ്രാരംഭ നടപടികൾ പൂർത്തിയാക്കി നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. ആര്യങ്കോട്‌ പഞ്ചായത്തിലെ പുല്ലച്ചൽക്കോണത്താണ് സ്ഥലം കണ്ടെത്തിയിട്ടുള്ളത്. ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ച് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ദ്രുതഗതിയിലാക്കി. വിശദ പ്രോജക്ട് റിപ്പോർട്ടിന് (ഡിപിആർ) അംഗീകാരം ലഭിച്ചു. ഭരണാനുമതിക്കായുള്ള എസ്റ്റിമേറ്റ് കെഎസ്ഇബിക്ക്‌ സമർപ്പിച്ചു. സബ്സ്റ്റേഷനിലേക്ക്‌ ആവശ്യമായ 110 കെവി ലൈൻ സർവേ നടപടി പൂർത്തിയാക്കി റൂട്ട് മാപ്പിനും അംഗീകാരമായി. പദ്ധതി യാഥാർഥ്യമാകുന്നതോടെ ആര്യങ്കോട്‌ , ഒറ്റശേഖരമംഗലം, കുന്നത്തുകാൽ, വെള്ളറട, പെരുങ്കടവിള, അമ്പൂരി, കള്ളിക്കാട് പഞ്ചായത്തുകളിലെ പതിനായിരക്കണക്കിന് ഉപയോക്താക്കൾക്ക് ഗുണം ലഭിക്കും. വോൾട്ടേജ് കുറവ് മൂലമുള്ള ബുദ്ധിമുട്ടുകൾക്കും ഇതോടെ അറുതിയാകും. തടസ്സമില്ലാത്ത വൈദ്യുതി ലഭ്യമാകുന്നതോടെ കാർഷിക-വ്യവസായ സംരംഭങ്ങൾക്കും ഉണർവ് ലഭിക്കും. നിർമാണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി സബ്സ്റ്റേഷൻ നാടിന് സമർപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സി കെ ഹരീന്ദ്രൻ എംഎൽഎ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home