ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

കാറിന്റെ ഉൾവശം കത്തിയനിലയിൽ
കോവളം
വിഴിഞ്ഞം ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷന് മുന്നിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. നെയ്യാറ്റിൻകര സ്വദേശികളായ അജയ് കുമാറും കുടുംബവും സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്. ഭാര്യയും കുഞ്ഞുമടങ്ങുന്ന കുടുംബം ഉടൻ പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി. ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിൽനിന്ന് സേനാംഗങ്ങൾ ഓടിയെത്തി തീ നിയന്ത്രണവിധേയമാക്കി. കാറിന്റെ എസിയുടെ ഭാഗത്തുനിന്നാണ് തീ പടർന്നതെന്ന് സംശയിക്കുന്നു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് നിഗമനം. സ്റ്റേഷൻ ഓഫീസർ പ്രമോദിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് ഓഫീസറായ സനു, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ജിനേഷ്, സന്തോഷ് കുമാർ, പ്രദീപ്, രതീഷ്, സാജൻ, രഹില്‍ എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.









0 comments