പുത്തൂർ സ്കൂളിൽ സോഷ്യൽ സർവീസ് സ്കീം

കൊട്ടാരക്കര
പുത്തൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സോഷ്യൽ സർവീസ് സ്കീം യൂണിറ്റ് ജില്ലാ വിദ്യാഭ്യാസ ഓഫീസർ സി എസ് അമൃത ഉദ്ഘാടനംചെയ്തു. വിദ്യാർഥികളെ പഠനത്തോടൊപ്പം സാമൂഹ്യ ജീവിതത്തെക്കുറിച്ച് ബോധവാനാക്കുന്നതിന് സഹായിക്കുന്നതാണ് സോഷ്യൽ സർവീസ് സ്കീം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ നടത്തുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളാണ് സംഘടിപ്പിക്കുക. 25 മാർക്ക് ഗ്രേസ് മാർക്കായി കുട്ടികൾക്ക് ലഭിക്കും. പിടിഎ പ്രസിഡന്റ് ബി എസ് ഹരികുമാര്‍ അധ്യക്ഷനായി. സോഷ്യൽ സർവീസ് സ്കീം കോ– - ഓർഡിനേറ്റർ എസ് ശാന്തിനി പദ്ധതി വിശദീകരണം നടത്തി. പ്രധാനാധ്യാപിക എസ് ലിനി, മാതൃസമിതി പ്രസിഡന്റ് എസ് ശ്രീലത, സോഷ്യൽ സർവീസ് സ്കീം കോ– - ഓർഡിനേറ്റർ രേഷ്മ പ്രസാദ്, കെ ആർ അമ്പിളി, ബി പ്രദീപ്, ഷാജി എം ജോൺ എന്നിവർ സംസാരിച്ചു.









0 comments