കേരളത്തോട് ഏകാധിപത്യത്തിനപ്പുറമുള്ള ശത്രുത: മുല്ലക്കര രത്നാകരൻ

എൽഡിഎഫ് കൊല്ലത്ത് നടത്തിയ തെരഞ്ഞെടുപ്പ് പൊതുസമ്മേളനത്തിൽ സിപിഐ സംസ്ഥാന നിർവാഹക സമിതിയംഗം മുല്ലക്കര രത്നാകരൻ സംസാരിക്കുന്നു
കൊല്ലം
ഏകാധിപത്യത്തിനപ്പുറമുള്ള ശത്രുതയാണ് കേന്ദ്രം കേരളത്തോട് പുലർത്തുന്നതെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരൻ പറഞ്ഞു. എൽഡിഎഫ് കൊല്ലം കോർപറേഷൻ തെരഞ്ഞെടുപ്പ് പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് സംസ്ഥാനങ്ങളിൽ പട്ടിണി ഒരു പ്രധാന തെരഞ്ഞെടുപ്പ് വിഷയമായി വരുമ്പോൾ കേരളത്തിൽ ബിജെപിക്കോ കോൺഗ്രസിനോ അത് ഉന്നയിക്കാൻ കഴിയുന്നില്ല. ജനങ്ങളെ ഒന്നിപ്പിക്കുന്നവരും ഭിന്നിപ്പിക്കുന്നവരും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. അധികാരത്തിന്റെയും ജന്മിത്തത്തിന്റെയും ആൾരൂപമാണ് ബിജെപി. ഇഷ്ടപ്പെടാത്തവർക്ക് ഒന്നും നൽകില്ല. ഇവർക്ക് കേരളത്തെ ഇഷ്ടമല്ല. ജിഎസ്‌ടി ഇവിടെനിന്ന് പിരിച്ചുകൊണ്ടു പോകും. പണം അവരെടുക്കുന്പോൾ ഉപാധി വയ്ക്കില്ല. കേരളത്തിന് കിട്ടാനുള്ളത് ചോദിക്കുമ്പോൾ കേന്ദ്രം ഉപാധികൾ വയ്ക്കുന്നു. പൗരന്മാരായി ഒന്നിക്കാൻ അനുവദിക്കാത്ത ബിജെപിയെ തെരഞ്ഞെടുപ്പിൽ നിന്ന് ഒഴിവാക്കി നിര്‍ത്തണം ഇടതുപക്ഷത്തിന്റെ നന്മയിലൂടെ കേരളത്തിൽ വളർന്നുവന്ന സംസ്കാരവും രാഷ്‌ട്രീയ നന്മയ്‌ക്കുമായാണ് ഇടതുപക്ഷം വോട്ട് ചോദിക്കുന്നത്. അത്ഭുതകരമായ വിജയം കോർപറേഷൻ നേടിയെടുക്കുമെന്നും മുല്ലക്കര രത്നാകരൻ പറഞ്ഞു.









0 comments