നഗരസഭയ്ക്ക്‌ വേണം നല്ലഭരണം

ചെയ-്‌ഞ്ചാകാൻ ചെങ്ങന്നൂർ

ചെങ്ങന്നൂർ നഗരസഭ  നാലാം വാർഡ് എൽഡിഎഫ് സ്ഥാനാർഥി എം കെ മനോജ് വോട്ട് അഭ്യർഥിക്കുന്നു

ചെങ്ങന്നൂർ നഗരസഭ നാലാം വാർഡ് എൽഡിഎഫ് സ്ഥാനാർഥി എം കെ മനോജ് വോട്ട് അഭ്യർഥിക്കുന്നു

avatar
ബി സുദീപ്‌

Published on Dec 05, 2025, 12:40 AM | 1 min read

ചെങ്ങന്നൂർ

പൊട്ടിപ്പൊളിഞ്ഞ റോഡുകൾ, ഇരുവശത്തും കുന്നുകൂടിയ മാലിന്യങ്ങൾ, മിഴിയടച്ച വഴിവിളക്കുകൾ, ഇരുട്ടിൽ ചാടിവീഴാൻ പതിയിരിക്കുന്ന തെരുവുനായ-്‌ക്കൾ; യുഡിഎഫിനുള്ളിലെ തൊഴുത്തിൽക്കുത്ത് കാരണം അഞ്ചുവർഷത്തിനുള്ളിൽ മൂന്ന്‌ ചെയർപേഴ്സൺ, മൂന്ന്‌ വൈസ് ചെയർമാൻമാർ, ആറ് സ്ഥിരംസമിതി അധ്യക്ഷർ എന്നിങ്ങനെ സ്ഥിരതയില്ലാത്ത നഗരസഭാഭരണം ജനങ്ങൾക്ക്‌ സമ്മാനിച്ചവയാണിത്‌. പതിറ്റാണ്ടുകളായി നീളുന്ന യുഡിഎഫ് ഭരണത്തിന്റെ വികസന മുരടിപ്പിന് വിരാമമിടാനുള്ള തയാറെടുപ്പിലാണ് ചെങ്ങന്നൂർ നഗരത്തിലെ വോട്ടർമാർ. സമീപമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വികസനത്തിലേക്ക് കുതിക്കുമ്പോൾ സംസ്ഥാന സർക്കാർ നൽകുന്നതല്ലാതെ സ്വന്തമായി അധികഫണ്ട് കണ്ടെത്താനാകാതെ കുഴങ്ങുകയാണ്‌ നഗരസഭാ ഭരണസമിതി. പട്ടികജാതി വികസന ഫണ്ട് കൃത്യമായി ചെലവഴിക്കുന്നതിലെ അനാസ്ഥയും വാർഷികപദ്ധതി നടപ്പാക്കുന്നതിലെ മെല്ലെപ്പോക്കും നഗരസഭയെ സാമ്പത്തിക ഞെരുക്കത്തിലേക്ക്‌ നയിച്ചു. ആസ-്‌തി സംരക്ഷിക്കുന്നതിലുള്ള ബോധപൂർവമായ പരാജയത്തിനും ഉടമസ്ഥതയിലുള്ള കടമുറികൾ വാടകയ-്‌ക്ക്‌ നൽകിയതിലെ ക്രമക്കേടുകൾക്കും ഇതുമായി ബന്ധപ്പെട്ട നഗരസഭ മിനിട്ട്‌സ് തിരുത്താൻ ശ്രമിച്ചതിനും ഭരണസമിതിയിലെ 14 യുഡിഎഫ് അംഗങ്ങൾക്കെതിരേ പെർഫോർമൻസ്‌ ഓഡിറ്റിൽ ഗുരുതര ക്രമക്കേട്‌ കണ്ടെത്തിയിട്ടുണ്ട്‌. ഒരു യുഡിഎഫ്‌ അംഗം വിജിലൻസ്‌ അന്വേഷണം നേരിടുന്നുവെന്ന കുപ്രസിദ്ധിയും ചെങ്ങന്നൂർ നഗരസഭയ-്‌ക്ക്‌ സ്വന്തം. അന്താരാഷ-്‌ട്ര നിലവാരമുള്ള സ്റ്റേഡിയം, റോഡുകൾ, ജില്ലാ ആശുപത്രി, സാംസ-്‌കാരിക നിലയം, കുടിവെള്ള പദ്ധതി, ശബരിമല ഇടത്താവളം, ബൈപാസ് റോഡ്, ട്രാഫിക്ക്, ഫയർ സ്റ്റേഷനുകൾ, വരട്ടാർ പുനരുജ്ജീവനം. ആയുർവേദ ആശുപത്രി, ആധുനിക സൗകര്യങ്ങളോടു കൂടിയ ശാസ-്‌താംപുറം മാർക്കറ്റ് എന്നിങ്ങനെ അനേകം വികസനപ്രവർത്തനങ്ങൾ മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ പ്രദേശത്ത് യാഥാർഥ്യമാക്കുമ്പോൾ അന്ധമായ രാഷ-്‌ട്രീയവിരോധം മൂലം പദ്ധതികൾക്കെല്ലാം തുരങ്കം വയ-്‌ക്കുന്ന സമീപനമാണ് യുഡിഎഫ് ഭരണസമിതി സ്വീകരിച്ചത്‌. യുഡിഎഫിന്റെ വികസനവിരുദ്ധതയിൽ മനംമടുത്ത ജനം എൽഡിഎഫ്‌ സ്ഥാനാർഥികളെ ചേർത്തുനിർത്തുന്ന കാഴ-്‌ചയാണ്‌ പ്രചാരണത്തിലുടനീളം. ഗൃഹസന്ദർശനം, കോർണർ യോഗങ്ങൾ, എൽഡിഎഫ് സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്ന കുടുംബയോഗങ്ങൾതുടങ്ങി. എൽഡിഎഫ്‌ മുന്നേറുമ്പോൾ പടലപ്പിണക്കം കാരണം വളരെ വൈകിയാണ് യുഡിഎഫ് പാനൽ പോലും രൂപീകരിച്ചത്‌. ഈ തർക്കം തെരഞ്ഞെടുപ്പിനോടടുക്കുമ്പോഴും വിവിധ വാർഡുകളിൽ യുഡിഎഫിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home