നാടിൻ നായകനാകാൻ നിധിൻ

ജില്ലാ പഞ്ചായത്ത് മനക്കോടം ഡിവിഷൻ സ്ഥാനാർത്ഥി നിതിൻ സെബാസ്റ്റ്യൻ ആലത്തറ എഴുപുന്നയിലെ പര്യടനത്തിനിടയിൽ
വയലാർ
ജില്ലാ പഞ്ചായത്ത് മനക്കോടം ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി നിധിൻ സെബാസ്‌റ്റ്യൻ ആലത്തറയുടെ ഒന്നാംദിന പര്യടനം ആഞ്ഞിലിക്കാട് വിദ്യാ കലാവേദിയിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി ബി ചന്ദ്രബാബു ഉദ്ഘാടനംചെയ്‌തു. പി ഐ ഹാരിസ് അധ്യക്ഷനായി. ബ്ലോക്ക്, പഞ്ചായത്ത് വാർഡ് സ്ഥാനാർഥികൾക്കും സ്വീകരണം നൽകി. കുത്തിയതോട് ഇരുമ്പൻചിറയിൽ സമാപന സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എ എം ആരിഫ് ഉദ്ഘാടനംചെയ്‌തു. വിവിധ കേന്ദ്രങ്ങളിൽ എം കെ ഉത്തമൻ, സി വി ശ്രീജിത്ത്, പി എം അജിത്ത്കുമാർ, വി കെ സൂരജ്, സി പി പ്രകാശൻ, എ മോഹൻദാസ്, പി ഡി രമേശൻ, സി സുരേഷ്, ആർ അനിൽകുമാർ എന്നിവർ സംസാരിച്ചു. വെള്ളിയാഴ്‌ച രാവിലെ ഒമ്പതിന് വാലയിൽ കടപ്പുറത്തുനിന്ന് പര്യടനം പുനരാരംഭിക്കും. സിപിഐ എം ഏരിയ സെക്രട്ടറി എൻ പി ഷിബു ഉദ്ഘാടനംചെയ്യും. അർത്തുങ്കൽ പള്ളിക്ക് സമീപം സമാപനസമ്മേളനം സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ടി ജെ ആഞ്ചലോസ് ഉദ്ഘാടനംചെയ്യും.









0 comments