ബിജെപി നേതാവ് സിപിഐ എമ്മിനൊപ്പം

കടയ്ക്കൽ
ബിജെപി ന്യൂനപക്ഷ മോർച്ച ചിതറ മണ്ഡലം പ്രസിഡന്റ് നവാസ് മുള്ളിക്കാട് പാര്‍ടിയില്‍നിന്ന് രാജിവച്ചു. നവാസ് സിപിഐ എമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ചിതറ മേഖലയിലെ പ്രധാന നേതാവായിരുന്ന നവാസ് ബിജെപിയുടെ ജനദ്രോഹ നിലപാടുകളിൽ പ്രതിഷേധിച്ചാണ് രാജിവച്ചത്. സിപിഐ എം ഏരിയ കമ്മിറ്റി അംഗം എം എസ് മുരളി പാർടി പതാക നൽകി സ്വീകരിച്ചു. ലോക്കൽ സെക്രട്ടറി ഗിരീഷ്, ലോക്കൽ കമ്മിറ്റി അംഗം ഷാഹുൽ ഹമീദ്, ബ്രാഞ്ച് സെക്രട്ടറി ദിപിൻ, ഷാജഹാൻ, രാജേഷ് ബിനശ്രീ, രഞ്ജിത് തുടങ്ങിയവർ സംസാരിച്ചു.









0 comments