ad
Deshabhimani

കാർ വൈദ്യുത പോസ്റ്റിലിടിച്ചു

നരിക്കലിനുസമീപം അപകടത്തിൽപ്പെട്ട കാർ

നരിക്കലിനുസമീപം അപകടത്തിൽപ്പെട്ട കാർ

വെബ് ഡെസ്ക്

Published on Jul 14, 2026, 02:17 AM | 1 min read

കഴക്കൂട്ടം

നിയന്ത്രണംവിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചുകയറി അപകടം. രണ്ടുപേർക്ക് പരിക്കേറ്റു. മഞ്ഞമല സ്വദേശികൾക്കാണ് പരിക്കേറ്റത്. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. തിങ്കൾ വൈകിട്ട് ഏഴിന്‌ കാട്ടായിക്കോണം കഴക്കൂട്ടം എംസി റോഡിൽ നരിക്കലിനുസമീപമാണ് സംഭവം. പോത്തൻകോടുനിന്ന്‌ ചന്തവിള ഭാഗത്തേക്ക് വരികയായിരുന്ന മഞ്ഞമല സ്വദേശിയുടെ വാഹനം നരിക്കലിനുസമീപം നിയന്ത്രണം വിട്ട് സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചുനിൽക്കുകയായിരുന്നു. കാറിന്റെ മുൻഭാഗം തകർന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home