ad
Deshabhimani

തായ്‌ലൻഡ്‌ 
സ്വദേശിനികൾ 
അറസ്റ്റിൽ

സിരിലൂക്ക്, സുകന്യ 
കോൺസാക്

സിരിലൂക്ക്, സുകന്യ 
കോൺസാക്

വെബ് ഡെസ്ക്

Published on Jun 29, 2026, 12:32 AM | 1 min read

കഴക്കൂട്ടം​

വിസ കാലാവധി തീർന്ന, മതിയായ രേഖകളില്ലാതെ താമസിച്ച രണ്ട്‌ തായ്‌ലൻഡ്‌ യുവതികളെ തുമ്പ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ബാങ്കോക്ക് സ്വദേശിനികളായ സിരിലൂക്ക് (42), സുകന്യ കോൺസാക് (29) എന്നിവരെയാണ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. ഇവർക്ക് താമസസ‍ൗകര്യമടക്കം ചെയ്‌ത അണ്ടൂർകോണം പറമ്പിപാലം ടിഎ മൻസിലിൽ എ ആസിഫ് (20), പോത്തൻകോട് അഞ്ജു ഭവനിൽ അദീഷ് (ചിപ്പു, 28) എന്നിവർക്കെതിരെയും കേസെടുത്തു. കുഴിവിള വാർഡിൽ കട്ടേല ഞാറ്റടിതലയ്ക്കലിലെ കെട്ടിടത്തിലെ മൂന്നാമത്തെ നിലയിലെ മുറികളിൽനിന്നാണ് യുവതികളെ അറസ്റ്റ് ചെയ്തത്‌. വിദേശരാജ്യങ്ങളിൽനിന്നടക്കം യുവതികളെ എത്തിച്ച്‌ ഇവിടെ അനാശാസ്യകേന്ദ്രം പ്രവർത്തിപ്പിക്കുകയാണെന്ന്‌ പരാതിയുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home