Deshabhimani

തയ്യൽ തൊഴിലാളി യൂണിയൻ കന്യാകുമാരി ജില്ലാ സമ്മേളനം

തയ്യൽ തൊഴിലാളി യൂണിയൻ കന്യാകുമാരി ജില്ലാ സമ്മേളനത്തിന് പ്രസിഡന്റ്‌ ആർ ജോസഫ് 
പതാക ഉയർത്തുന്നു

തയ്യൽ തൊഴിലാളി യൂണിയൻ കന്യാകുമാരി ജില്ലാ സമ്മേളനത്തിന് പ്രസിഡന്റ്‌ ആർ ജോസഫ് 
പതാക ഉയർത്തുന്നു

വെബ് ഡെസ്ക്

Published on Jul 17, 2025, 01:46 AM | 1 min read

പാറശാല

തയ്യൽ തൊഴിലാളി യൂണിയൻ (സിഐടിയു) കന്യാകുമാരി യൂണിയൻ ജില്ലാ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എം ഐഡ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ ജോസഫ് അധ്യക്ഷനായി. യൂണിയൻ ജില്ലാ സെക്രട്ടറി വി ചന്ദ്രകല, ജില്ലാ ട്രഷറർ ജെ പൊന്നമ്മ, സിഐടിയു ജില്ലാ സെക്രട്ടറി കെ തങ്കമോഹൻ, ജില്ലാ വൈസ്‌പ്രസിഡന്റ്‌ പി വിജയമോഹനൻ, നിർമാണ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി കെ പി പെരുമാൾ, പി ഇന്ദിര, വൈ രവീന്ദ്രനാഥ്, ഡി മേരി ജാൻസിഭായ് എന്നിവർ സംസാരിച്ചു. തയ്യൽ തൊഴിലാളികൾക്ക് പ്രത്യേക ക്ഷേമനിധി ബോർഡ് രൂപീകരിക്കുക, സൗജന്യ വൈദ്യുതി നൽകുക, പെൻഷൻ വർധിപ്പിക്കുക, വീട് വച്ചുനൽകുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം പാസാക്കി. ഭാരവാഹികൾ: ആർ ജോസഫ് (പ്രസിഡന്റ്‌), വി ചന്ദ്രകല (സെക്രട്ടറി, പി ഇന്ദിര (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home