ad
Deshabhimani

വെയിലൂർ ഗവ. ഹൈസ്കൂളിൽ സ്വാപ് ഷോപ്

വെയിലൂർ ഗവ. ഹൈസ്കൂളിൽ ആരംഭിച്ച സ്വാപ് ഷോപ് ജില്ലാ പഞ്ചായത്ത് അംഗം മിനി ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

വെയിലൂർ ഗവ. ഹൈസ്കൂളിൽ ആരംഭിച്ച സ്വാപ് ഷോപ് ജില്ലാ പഞ്ചായത്ത് അംഗം മിനി ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 19, 2026, 04:19 AM | 1 min read

മംഗലപുരം ​

വെയിലൂർ ഗവ. ഹൈസ്കൂളിൽ സ്വാപ് ഷോപ് ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് അംഗം മിനി ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക എ ഷീന അധ്യക്ഷയായി. വാർഡംഗം രതീഷ്, ജെ എം റഹിം, ധനലക്ഷ്മി, നീതു തുടങ്ങിയവർ സംസാരിച്ചു. എല്ലാ വെള്ളിയും പകൽ 12.30 മുതൽ രണ്ടുവരെയാണ് സ്വാപ് ഷോപ്പ് പ്രവർത്തനം. അധ്യാപകരും വിദ്യാർഥികളും കൊണ്ടുവരുന്ന വീടുകളിൽ ഉപയോഗിക്കാതിരിക്കുന്നതും മറ്റുള്ളവർക്ക് ഉപയോഗിക്കാൻ പറ്റുന്നവയുമായ തുണിത്തരങ്ങളും വീട്ടുപകരണങ്ങളുമാണ് സ്വാപ് ഷോപ്പിലേക്ക് സ്വീകരിക്കുന്നത്. ആവശ്യമുള്ള രക്ഷിതാക്കൾക്കും കുട്ടികൾക്കും സൗജന്യമായി ഇവ കൊണ്ടുപോകാവുന്നതാണ് പദ്ധതി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home