ad
Deshabhimani

പതാക, കൊടിമര, ദീപശിഖാറാലികള്‍ സംഗമിച്ചു

കെഎസ്‌കെടിയു ഏരിയ പ്രതിനിധി സമ്മേളനം ഇന്ന്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 19, 2026, 03:56 AM | 1 min read

കിളിമാനൂര്‍

കെഎസ്‌കെടിയു കിളിമാനൂര്‍ ഏരിയ പ്രതിനിധി സമ്മേളനം ശനി രാവിലെ ഒമ്പതിന് വി എസ് അച്യുതാനന്ദന്‍ നഗറില്‍ (പള്ളിക്കല്‍ എഎംകെ ഓഡിറ്റോറിയം) സംസ്ഥാന വൈസ് പ്രസിഡന്റ് എ ഡി കുഞ്ഞച്ചന്‍ ഉദ്ഘാടനംചെയ്യും. പതാക, കൊടിമര, ദീപശിഖാറാലികള്‍ പൊതുസമ്മേളന നഗരിയിൽ (കെ രാജേന്ദ്രന്‍ നഗറില്‍– ഇ എം എസ് ഓഡിറ്റോറിയം പള്ളിക്കല്‍) സംഗമിച്ചു. ബി സോമരാജന്‍ ക്യാപ്‌റ്റനായ പതാക ജാഥ കെ രാജേന്ദ്രന്റെ സ്മൃതിമണ്ഡപത്തില്‍ ജില്ലാ കമ്മിറ്റിഅംഗം ജി വിക്രമനും എ ഷാജഹാന്‍ ക്യാപ്‌റ്റനായ കൊടിമര ജാഥ എം നാരായണന്റെ സ്മൃതിമണ്ഡപത്തില്‍ ജില്ലാ എക്സിക്യൂട്ടീവ്‌ അംഗം എ ഗണേശനും ഡോ. ഷൈലേഷ് ക്യാപ്‌റ്റനായ ബാനര്‍ ജാഥ പാറയില്‍ക്കട മുരളിയുടെ സ്മൃതിമണ്ഡപത്തില്‍ ബി പ്രേമചന്ദ്രനും ഉദ്‌ഘാടനംചെയ്‌തു. ബി എസ് ഹര്‍ഷകുമാര്‍ ക്യാപ്‌റ്റനായ ദീപശിഖാറാലി അലിയാരുകുഞ്ഞിന്റെ സ്മൃതിമണ്ഡപത്തില്‍ എസ് ബിനുവും പള്ളിക്കല്‍ നസീര്‍ ക്യാപ്‌റ്റനായ ദീപശിഖാറാലി പള്ളിക്കല്‍ അജയന്റെ സ്മൃതിമണ്ഡപത്തില്‍ എം ഹസീനയും ഉദ്ഘാടനംചെയ്‌തു. പതാകയും കൊടിമരവും ബാനറും സംസ്ഥാന കമ്മിറ്റിഅംഗം ബി പി മുരളി ഏറ്റുവാങ്ങി. പൊതുസമ്മേളനം സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്‍ രതീന്ദ്രന്‍ ഉദ്ഘാടനംചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ തട്ടത്തുമല ജയചന്ദ്രന്‍ അധ്യക്ഷനായി. ഏരിയ സെക്ര‌ട്ടറി ടി എന്‍ വിജയന്‍ സ്വാഗതം പറഞ്ഞു. ബി പി മുരളി, സിപിഐ എം ജില്ലാ കമ്മിറ്റിഅംഗം മടവൂര്‍ അനില്‍, ബ്ലോക്ക് പ‍ഞ്ചായത്ത് പ്രസിഡന്റ് വി ആര്‍ ലീന, യൂണിയന്‍ ഏരിയ പ്രസിഡന്റ് എന്‍ രവീന്ദ്രന്‍ ഉണ്ണിത്താന്‍, ജില്ലാ എക്സിക്യൂട്ടീവ്‌ അംഗം എ ഗണേശന്‍, ജില്ലാ കമ്മിറ്റിഅംഗം ജി വിക്രമന്‍, സിപിഐ എം ലോക്കല്‍ സെക്രട്ടറി നഹാസ് എന്നിവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home