ad
Deshabhimani

ആശങ്കയിൽ അമ്പൂരിയിലെ ജനത

ജനവാസമേഖലകൾ 
പരിസ്ഥിതിലോല പട്ടികയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 19, 2026, 04:12 AM | 1 min read

വെള്ളറട

അമ്പൂരിയിലെ ജനവാസമേഖലകളെ പരിസ്ഥിതിലോല പട്ടികയിൽ ഉൾപ്പെടുത്തിയതിൽ ജനം ആശങ്കയിൽ. അമ്പൂരി പഞ്ചായത്തിലെ ആകെയുള്ള 14 വാർഡിൽ ഭൂരിഭാഗവും 2014-ലെ പരിസ്ഥിതിലോല കരട് വിജ്ഞാപന പട്ടികയിൽ ഉൾപ്പെട്ടിരുന്നു. പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെടുത്തുന്ന അപൂർവ ഇനം സസ്യങ്ങളോ പക്ഷികളോ ജന്തുക്കളോ ഇവിടെയില്ല. സാറ്റലൈറ്റ് സർവേയിലെ അപാകമാണ് ജനവാസകേന്ദ്രങ്ങൾ പട്ടികയിൽ ഉൾപ്പെടാൻ കാരണമെന്നുള്ള വിദഗ്ധസമിതിയുടെ പഠനറിപ്പോർട്ടുകൾ ബന്ധപ്പെട്ട അധികൃതർക്കും കേന്ദ്ര–-സംസ്ഥാന വന-ംപരിസ്ഥിതി മന്ത്രിമാർക്കും നൽകിയിരുന്നു. തുടർന്നും ഈ വിഷയത്തിൽ പരിഹാരമായിട്ടില്ല. അമ്പൂരി, വാഴിച്ചൽ വില്ലേജുകൾ ഉൾപ്പെടുന്ന 52.036 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് പരിസ്ഥിതിലോല മേഖലയാക്കണമെന്ന് 2020-ൽ വനംവകുപ്പ് ശുപാർശ നൽകിയിരുന്നത്. പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് തരിശുഭൂമികളെ കൃഷിയോഗ്യമാക്കി തലമുറകളായി ജീവിച്ചുവരുന്ന കർഷകകുടുംബങ്ങളെയാണ് പുതിയ വിജ്ഞാപനത്തിലൂടെ കുടിയൊഴിപ്പിക്കാൻ ശ്രമിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home