കൂറ്റൻ മരം അടിഞ്ഞുകൂടി; പാലക്കടവ് പാലം അപകടഭീഷണിയിൽ

പാലക്കടവ് പാലത്തിനടിയിൽ കൂറ്റൻ മരം തങ്ങിനിൽക്കുന്നു
നെയ്യാറ്റിൻകര
പ്രദേശവാസികളുടെ ജീവന് ഭീഷണിയുയർത്തി നെയ്യാറ്റിൽ ഒഴുകിയെത്തിയ കൂറ്റൻ മരം പാലക്കടവ് പാലത്തിനടിയിൽ തങ്ങിനിൽക്കുന്നു. ബലക്ഷയം നേരിടുന്ന പാലത്തിന്റെ തൂണുകൾക്ക് മരം അടിഞ്ഞുകൂടിയത് സുരക്ഷാഭീഷണിയാണ് ഉയർത്തുന്നത്. അപകടാവസ്ഥ ചൂണ്ടിക്കാട്ടി നാട്ടുകാരും ജനപ്രതിനിധികളും ആവർത്തിച്ച് പരാതി നൽകിയിട്ടും അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. മരവും മറ്റ് മാലിന്യങ്ങളും അടിയന്തരമായി നീക്കം ചെയ്യാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.







0 comments