ad
Deshabhimani

കെഎസ്‌കെടിയു നെയ്യാറ്റിൻകര ഏരിയ സമ്മേളനം

പതാക, ബാനർ, കൊടിമര ജാഥകൾ സംഗമിച്ചു

കെഎസ്‌കെടിയു നെയ്യാറ്റിൻകര ഏരിയ സമ്മേളന നഗരിയിലേക്കുള്ള കൊടിമരം സിപിഐ എം ഏരിയ സെക്രട്ടറി ടി ശ്രീകുമാറിൽനിന്ന് കെഎസ്‌കെടിയു 
ഏരിയ സെക്രട്ടറി ആർ എസ് രാജേഷ് ഏറ്റുവാങ്ങുന്നു

കെഎസ്‌കെടിയു നെയ്യാറ്റിൻകര ഏരിയ സമ്മേളന നഗരിയിലേക്കുള്ള കൊടിമരം സിപിഐ എം ഏരിയ സെക്രട്ടറി ടി ശ്രീകുമാറിൽനിന്ന് കെഎസ്‌കെടിയു 
ഏരിയ സെക്രട്ടറി ആർ എസ് രാജേഷ് ഏറ്റുവാങ്ങുന്നു

വെബ് ഡെസ്ക്

Published on Sep 19, 2026, 05:08 AM | 1 min read

നെയ്യാറ്റിൻകര

പെരുമ്പഴുതൂരിൽ 18, 19, 21 തീയതികളിൽ നടക്കുന്ന കെഎസ്‌കെടിയു നെയ്യാറ്റിൻകര ഏരിയ സമ്മേളനത്തിന്റെ മുന്നോടിയായി ബാനർ, പതാക, കൊടിമര ജാഥകൾ നടന്നു. സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക, ബാനർ, കൊടിമരം എന്നിവ വഹിച്ചുകൊണ്ടുള്ള ജാഥകൾ വിവിധ കേന്ദ്രങ്ങളിൽനിന്ന് പ്രയാണമാരംഭിച്ച് പെരുമ്പഴുതൂരിൽ സംഗമിച്ചു. നെല്ലിമൂട് സന്തോഷ് കുമാർ സ്മൃതിമണ്ഡപത്തിൽനിന്ന്‌ ആരംഭിച്ച പതാകജാഥ ജില്ലാ സെക്രട്ടറി ടി എസ് സുനിൽകുമാർ ഉദ്ഘാടനംചെയ്തു. അതിയന്നൂർ എ രാജേന്ദ്രൻ സ്‌മൃതിമണ്ഡപത്തിൽനിന്നുള്ള ബാനർ ജാഥയുടെ ഉദ്ഘാടനം ജില്ലാ കമ്മിറ്റി അംഗം അലി ഫാത്തിമ നിർവഹിച്ചു. പെരുമ്പഴുതൂർ എ സുന്ദരന്റെ സ്മൃതിമണ്ഡപത്തിൽ എത്തിച്ചേർന്നശേഷം കൊടിമരജാഥ സിപിഐ എം ഏരിയ സെക്രട്ടറി ഉദ്ഘാടനംചെയ്തു. മേഖലാ പ്രസിഡന്റ് എസ് സ്മിത അധ്യക്ഷയായി. സംഘാടകസമിതി ചെയർമാൻ വി ചന്ദ്രൻ, നഗരസഭാ ചെയർപേഴ്സൺ ഡബ്ല്യു ആർ ഹീബ, കെഎസ്‌കെടിയു ഏരിയ സെക്രട്ടറി ആർ എസ് രാജേഷ്, ഗോപി, ടി എസ് സുനിൽകുമാർ, സി ഒ സനൽ തുടങ്ങിയവർ സംസാരിച്ചു. കൊടിമരം സിപിഐ എം ഏരിയ സെക്രട്ടറി ടി ശ്രീകുമാറിൽനിന്ന് യൂണിയൻ ഏരിയ സെക്രട്ടറി ആർ എസ് രാജേഷ് ഏറ്റുവാങ്ങി. 19ന് എ സുന്ദരൻ നഗറിൽ (മേഴ്സി രവി മെമ്മോറിയൽ ഹാൾ പെരുമ്പഴുതൂർ) നടക്കുന്ന പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി കെ ശശാങ്കൻ ഉദ്ഘാടനംചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home