ad
Deshabhimani

കോവളത്ത് വീണ്ടും ഭൂമി കൈയേറ്റം

കോവളത്ത് കൈയേറിയ സ്ഥലം സിപിഐ എം നേതാക്കൾ സന്ദർശിക്കുന്നു

കോവളത്ത് കൈയേറിയ സ്ഥലം സിപിഐ എം നേതാക്കൾ സന്ദർശിക്കുന്നു

വെബ് ഡെസ്ക്

Published on Sep 22, 2026, 03:48 AM | 1 min read

കോവളം

യുഡിഎഫ് അധികാരത്തിലെത്തി മാസങ്ങള്‍ക്കുള്ളില്‍ കോവളത്ത് വീണ്ടും ഭൂമി കൈയേറ്റ ശ്രമങ്ങൾ ആരംഭിച്ചു. കോവളം സമുദ്ര ബീച്ചിന് സമീപമുള്ള വൻകിട ഹോട്ടലായ താജ് ആണ് ഭൂമി കൈയേറുന്നത്. ദേശീയ ജലപാതയുടെ ഭാഗമായ കോവളം കനാലിന്റെ ഭാഗത്തെ പകുതിയോളം അതിരുകെട്ടിത്തിരിച്ച നിലയിലാണ്. തീരദേശ പരിപാലന ചട്ടം ഉൾപ്പെടെ ലംഘിച്ചുള്ള നിർമാണ പ്രവർത്തനങ്ങൾ സിപിഐ എം പ്രവർത്തകരും നാട്ടുകാരും ചേർന്ന് തടഞ്ഞു. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തും ഇതേസ്ഥലത്ത് ഹോട്ടൽ അധികൃതർ ഭൂമി കൈയേറാൻ ശ്രമിച്ചിരുന്നു. അന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിൽ സിപിഐ എം പ്രതിഷേധിച്ചു. ഇത്തവണ യുഡിഎഫ് സർക്കാർ അധികാരത്തിലേറി മാസങ്ങൾക്കകം കൈയേറ്റക്കാർക്ക് അനുകൂല സാഹചര്യമൊരുങ്ങി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പി എസ് ഹരികുമാർ, എസ് പുഷ്പലത, കോവളം ഏരിയ സെക്രട്ടറി എസ് അജിത്ത്, പി രാജേന്ദ്രകുമാർ, വണ്ടിത്തടം മധു, വി അനൂപ്, കരിങ്കട രാജൻ, കെ ആർ ഉണ്ണിക്കൃഷ്ണൻ, ബി ബാബു, ജി അനിൽകുമാർ എന്നിവർ സ്ഥലത്തെത്തി. തഹസിൽദാർ അടക്കമുള്ള ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടതായും പരിശോധിക്കാം എന്ന് ഉറപ്പ് നൽകിയതായും നേതാക്കൾ പറഞ്ഞു. കൈയേറ്റത്തിനെതിരെ ഉന്നത അധികൃതർക്ക് പരാതി നൽകുമെന്നും നേതാക്കള്‍ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home