ad
Deshabhimani

"മുഖ്യമന്ത്രിയും മന്ത്രിമാരും ഞങ്ങളെ തിരിഞ്ഞുനോക്കിയില്ല'

കടലിൽ കാണാതായാ‍ൽ 
നിവേദനവുമായി പോകണോ

കടലിൽ കാണാതായ ജോണിന്റെ മക്കളായ ജിത്തുമോൾ, ജിജി, 
ജിനിൽ എന്നിവർ കോസ്റ്റ് ഗാർഡ് സ്റ്റേഷന് മുന്നിൽ

കടലിൽ കാണാതായ ജോണിന്റെ മക്കളായ ജിത്തുമോൾ, ജിജി, 
ജിനിൽ എന്നിവർ കോസ്റ്റ് ഗാർഡ് സ്റ്റേഷന് മുന്നിൽ

avatar
സ്വന്തം ലേഖകൻ

Published on Aug 05, 2026, 12:00 AM | 1 min read

വിഴിഞ്ഞം

‘ഞങ്ങടെ പപ്പയെ കാണാതായിട്ട്‌ അഞ്ചു ദിവസമായി. വേദനതിന്ന്‌ എത്രനാൾ കഴിയണം? മുഖ്യമന്ത്രിയോ മന്ത്രിമാരോ എംഎൽഎയോ തിരിഞ്ഞുനോക്കിയില്ല. കലക്‌ടർ ഫോണെടുത്തില്ല’ വിഴിഞ്ഞത്തുനിന്ന്‌ മത്സ്യബന്ധനത്തിനു പോയി കാണാതായ ജോണിന്റെ മക്കൾ ജിജിയും ജിനിലും ജിത്തുമോളും കാണാനെത്തുന്നവർക്കുമുന്നിൽ വിതുന്പുകയാണ്‌. ‘ബന്ധു ആശുപത്രിയിലായപ്പോൾ ഹെലികോപ്‌റ്ററിൽ പോയ മുഖ്യമന്ത്രിക്ക്‌ ഞങ്ങളുടെ വേദന മനസ്സിലാകില്ല. കമാൻഡന്റും ക്യാപ്‌റ്റനും വൈകിട്ട്‌ ഞങ്ങളെ വിളിച്ച്‌ തിരച്ചിൽവിവരം അപ്പപ്പോൾ അറിയിക്കാമെന്നു പറഞ്ഞിട്ടുണ്ട്‌’– ജിജി സങ്കടം പങ്കുവച്ചു. ഫിഷറീസിന്റെ പേരിൽ കോടികൾ സർക്കാർ ബജറ്റിൽ വകയിരുത്തുന്പോഴും ഒരാൾ അപകടത്തിൽപ്പെട്ടാൽ ഇതൊന്നും വിനിയോഗിക്കുന്നില്ല. കോസ്റ്റ്‌ ഗാർഡിന്റെ പേരിൽ ഓഫീസും ഉദ്യോഗസ്ഥരുമുണ്ടെങ്കിലും നോക്കുകുത്തിയാണ്‌. മത്സ്യത്തൊഴിലാളിക്കൊരു പ്രശ്‌നംവന്നാൽ ഞങ്ങൾക്കു ഞങ്ങളല്ലാതെ വേറാരുമില്ല കൂടെനിൽക്കാൻ. ഒരു സഹോദരൻ നഷ്‌ടപ്പെട്ട വേദനപോലെ പപ്പയ്‌ക്കുവേണ്ടി അവർ തിരച്ചിൽ തുടരുന്നുണ്ട്‌. ഒരുദിവസത്തെ തിരച്ചിലിന്‌ ഉദ്ദേശം 80,000 രൂപ ചെലവുണ്ട്‌. ഫിഷറീസ്‌ വകുപ്പിനുള്ളതുപോലെ കപ്പലോ ഡ്രോണോ ഒന്നും ഞങ്ങൾക്കില്ല. ഉള്ളവർക്ക്‌ അതെല്ലാം പൂപ്പലുപിടിച്ചിരിപ്പുണ്ട്‌. അപകടമുണ്ടായാൽ പെട്ടെന്നല്ലേ ഇടപെടൽ വേണ്ടത്‌. ഇനി നിവേദനവുംകൊണ്ട്‌ കയറിയിറങ്ങണോ. സർക്കാരിന്‌ പബ്ലിസിറ്റി ലഭിക്കാൻ പ്രിയദർശിനിപോലുള്ള പദ്ധതികളുണ്ടല്ലോ. ഞങ്ങൾക്ക്‌ മാനുഷികപരിഗണനപോലുമില്ല. പേരിനുമാത്രം പൊതുതിരച്ചിൽ നടത്തി. പ്രളയം വന്നപ്പോഴെല്ലാം രക്ഷാപ്രവർത്തനത്തിനു മുന്നിൽനിന്ന ഞങ്ങളെ കോസ്റ്റ്‌ ഗാർഡ്‌ തിരച്ചിൽവള്ളത്തിൽ കയറ്റുന്നില്ല. സഹോദരങ്ങളായ ജിനിനും ജിത്തുമോൾക്കുമൊപ്പം രാവിലെമുതൽ എഡിയെ കാണാൻ നിന്നിട്ടും അദ്ദേഹമെത്തിയത്‌ പത്തുമണിക്കാണ്‌. വൈകിട്ടായിട്ടും ഭക്ഷണംപോലും കഴിച്ചിട്ടില്ല. മോണിറ്ററിങ്ങിന്‌ ഉദ്യോഗസ്ഥരില്ല. – ജിജി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home