ad
Deshabhimani

ബോക്സ് ഓഫീസിൽ റെക്കോഡിട്ട് ‘സ്പൈഡർമാൻ'; ആറ് ദിവസം കൊണ്ട് നേടിയത് ഒരു ബില്യൺ ഡോളർ

spiderman

സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ സിനിമയുടെ പോസ്റ്റർ

വെബ് ഡെസ്ക്

Published on Aug 06, 2026, 04:08 PM | 1 min read

ലോസ് ആഞ്ചലസ് : മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിന്റെ പുതിയ ചിത്രമായ ‘സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ’ തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടുന്നു. റിലീസ് ചെയ്ത് ആറു ദിവസത്തിനുള്ളിൽ ആഗോളതലത്തിൽ ഒരു ബില്യൺ ഡോളർ (ഏകദേശം 8,700 കോടി) ചിത്രം നേടി. അഞ്ച് ദിവസത്തിൽ ഈ നേട്ടത്തിലെത്തിയ ‘അവഞ്ചേഴ്സ്: എൻഡ്‌ഗെയിം’കഴിഞ്ഞാൽ ഏറ്റവും വേഗത്തിൽ ഒരു ബില്യൺ ഡോളർ പിന്നിടുന്ന ചിത്രമാണിത്.


അമേരിക്കൻ ബോക്സ് ഓഫീസിൽ ആദ്യ വാരാന്ത്യത്തിൽ 360 മില്യൺ ഡോളർ (ഏകദേശം 3,132 കോടി ) നേടിയ ചിത്രം, ‘എൻഡ്‌ഗെയിം’ നേടിയ 357.1 മില്യൺ ഡോളറിന്റെ (ഏകദേശം 3,107 കോടി) റെക്കോഡ് മറികടന്നു. പ്രിവ്യൂ ഷോകളിൽനിന്ന് 74.5 മില്യൺ ഡോളറും (ഏകദേശം 648 കോടി) ചിത്രം നേടി.


‘സ്പൈഡർമാൻ: നോ വേ ഹോം’ എന്ന ചിത്രത്തിന്റെ തുടർച്ചയായാണ് ‘ബ്രാൻഡ് ന്യൂ ഡേ’ എത്തുന്നത്. ഡെസ്റ്റിൻ ഡാനിയൽ ക്രെറ്റൺ സംവിധാനം ചെയ്ത ചിത്രത്തിൽ ടോം ഹോളണ്ട്, സെൻഡായ, സാഡി സിങ്ക്, ജേക്കബ് ബതലൻ, ജോൺ ബേൺതൽ, മൈക്കൽ മാൻഡോ, മാർക്ക് റുഫല്ലോ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. ‘ഫാർ ഫ്രം ഹോം’, ‘നോ വേ ഹോം’ എന്നീ സ്പൈഡർമാൻ ചിത്രങ്ങളും നേരത്തേ ഒരു ബില്യൺ ഡോളർ പിന്നിട്ടിരുന്നു. 2026ൽ ഈ നേട്ടത്തിലെത്തുന്ന നാലാമത്തെ ചിത്രമാണ് ‘ബ്രാൻഡ് ന്യൂ ഡേ’.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home