ad
Deshabhimani

അധ്യാപന പഠന യോഗ്യതാ പ്രവേശന പരീക്ഷ

റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ അധ്യാപന പഠനം, എൻസിഇആര്‍ടി പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

rie cee
വെബ് ഡെസ്ക്

Published on Aug 06, 2026, 03:29 PM | 1 min read

ന്യൂഡൽഹി: എൻസിഇആര്‍ടി നേരിട്ട് നടത്തുന്ന കേന്ദ്രങ്ങളിൽ അധ്യാപക യോഗ്യതാ പഠന കോഴ്സുകളിൽ ചേരുന്നതിനുള്ള പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ കോമൺ എൻട്രൻസ് എക്സാമിനേഷൻ 2026 ഫലം ഇപ്പോൾ ലഭ്യമാണ്. ഔദ്യോഗിക വെബ്സൈറ്റിൽ ഓരോരുത്തരുടെയും ഫലം പരിശോധിക്കാം.


വെബൈസൈറ്റിനകത്ത് റാങ്ക് കാര്‍ഡുകൾ ഡൗൺലോഡ് ചെയ്യാം. ആപ്ലിക്കേഷൻ നമ്പറും യൂസര്‍ ഐഡിയും നൽകി പാസ് വേര്‍ഡ് ഉപയോഗിച്ച് പ്രവേശിക്കണം.


അജ്മീർ, ഭോപ്പാൽ, ഭുവനേശ്വർ, മൈസൂർ, ഷില്ലോങ് എന്നിവിടങ്ങളിലെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ B.Sc. B.Ed., B.A. B.Ed., M.Sc. Ed., B.Ed., M.Ed. തുടങ്ങിയ അധ്യാപക പരിശീലന കോഴ്‌സുകളിലേക്കുള്ള പ്രവേശനമാണ് ഈ പരീക്ഷവഴി തേടുന്നത്.


അധ്യാപക യോഗ്യത നേടുന്നതിനുള്ള മികച്ച അവസരമാണ് ഈ പരീക്ഷ ഒരുക്കുന്നത്. കൗൺസലിങ്ങും മറ്റു ബന്ധപ്പെട്ട വിവരങ്ങളും വെബ്സൈറ്റിൽ തന്നെ അറിയാം. ഇതിനായി സൈറ്റ് സന്ദര്‍ശിക്കുക. വിദ്യാർഥികളുടെ മെറിറ്റ്, ഇൻസ്റ്റിറ്റ്യൂട്ട് മുൻഗണനകൾ, ഒഴിവുള്ള സീറ്റുകൾ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും സീറ്റ് അലോട്ട്മെന്റ്. കൗൺസിലിങ്ങിനും സർട്ടിഫിക്കറ്റ് പരിശോധനയ്ക്കുമായി വിദ്യാർത്ഥികൾ റാങ്ക് കാർഡും ആവശ്യമായ രേഖകളും നേരത്തെ ഒരുക്കി വെക്കുക.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home