സിമെറ്റ് നഴ്സിങ് കോളേജിൽ എസ്എഫ്ഐക്ക് ഉജ്വലവിജയം

വർക്കല സിമെറ്റ് നഴ്സിങ് കോളേജിൽ വിജയിച്ച എസ്എഫ്ഐ പ്രവർത്തകരുടെ ആഹ്ലാദപ്രകടനം
വർക്കല
കേരള ആരോഗ്യ സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ സിമെറ്റ് നഴ്സിങ് കോളേജിൽ എസ്എഫ്ഐ സ്ഥാനാർഥികൾ ഉജ്വല വിജയംനേടി. കെഎസ്‍യുവിൽനിന്ന് മുഴുവൻ സീറ്റുകളും എസ്എഫ്ഐ പിടിച്ചെടുത്തു. നോമിനേഷൻ പ്രക്രിയ അവസാനിച്ചപ്പോൾത്തന്നെ 12 ൽ 11 സീറ്റിലും എസ്എഫ്ഐ എതിരില്ലാതെ വിജയിച്ചിരുന്നു. ചെയർമാൻ സീറ്റിൽ മാത്രമായിരുന്നു മത്സരം. ചെയർമാൻ സ്ഥാനവും കെഎസ്‍യുവിൽനിന്ന് തിരിച്ച് പിടിച്ചു. ഭാരവാഹികൾ: ആൽബിൻ ബാബു (ചെയർപേഴ്സൺ), എം അഭിഷേക് (വൈസ് ചെയർമാൻ), എം ജെ മീനാക്ഷി, (വനിതാ വൈസ് ചെയർപേഴ്സൺ), വി എം നിഖിത (ജനറൽ സെക്രട്ടറി), എസ് എൽ അഭിഷേക് (യുയുസി), ഗൗരി രാജ് (എഡിറ്റർ), അൻസൽന (ജോയിന്റ് സെക്രട്ടറി), ശ്വേത ശങ്കർ (ഫൈൻ ആർട്സ് സെക്രട്ടറി).










0 comments