എസ്എഫ്ഐ രാപകൽ സമരം ആരംഭിച്ചു

തിരുവനന്തപുരം
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ കേരള സർവകലാശാല ക്യാമ്പസ് ആസ്ഥാനത്ത് രാപകൽ സമരം ആരംഭിച്ചു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അമൻ അധ്യക്ഷനായി. എസ്എഫ്ഐ ജില്ലാ സെക്രട്ടറി എം എ നന്ദൻ, സഞ്ജയ്, ആനന്ദ്, കാർത്തിക, അർജുൻ, വിജീഷ്, ആഷിക് തുടങ്ങിയവർ സംസാരിച്ചു.










0 comments