ശാസ്ത്രവും മതവും സാഹിത്യവും പരസ്പരപൂരകങ്ങൾ; വഴുതക്കാട് വനിതാ കോളേജിൽ സെമിനാർ

തിരുവനന്തപുരം: വഴുതക്കാട് ഗവ. വനിതാ കോളേജിലെ "അണ്ടർ ദി ഗ്രീൻവുഡ് ട്രീ" ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സെമിനാറിൽ അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് ശാസ്ത്രവും മതവും സാഹിത്യവും പരസ്പരപൂരകങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി പ്രബന്ധം അവതരിപ്പിച്ചു. മതവും ശാസ്ത്രവും സാഹിത്യവും മനുഷ്യന്റെ ബൗദ്ധിക വികാസത്തിന് ഒരേപോലെ അനിവാര്യമാണെന്ന് സെമിനാർ അഭിപ്രായപ്പെട്ടു. "ശാസ്ത്രം, മതം, സാഹിത്യം" എന്ന വിഷയത്തിൽ മിഷണറിയും 'Lightofislam.in' എഡിറ്ററുമായ ഹുസാം അഹ്‌മദ് മുഖ്യവിഷയാവതരണം നടത്തി സംസാരിച്ചു. വിവിധ മേഖലകളിലെ പ്രമുഖർ, സാംസ്കാരിക പ്രവർത്തകർ, ക്ലബ്ബ് അംഗങ്ങൾ, വിദ്യാർഥികൾ എന്നിവർ സെമിനാറിൽ പങ്കെടുത്തു.










0 comments