വലിയവേളിയിൽ കടലേറ്റം രൂക്ഷം

വലിയവേളിയിൽ കടലേറ്റം രൂക്ഷമായ പ്രദേശങ്ങൾ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ സന്ദർശിക്കുന്നു
കഴക്കൂട്ടം
പൗണ്ട്കടവ് വാർഡിലെ വലിയവേളിയിൽ കടലേറ്റം രൂക്ഷം. പലയിടങ്ങളിലും 100 മീറ്ററോളം കടൽ കയറി. മേഖലയിലെ രണ്ടു കുടുംബം ആശങ്കയിലാണ്. നിലവിൽ വീടുകൾക്ക് ഭീഷണി ഇല്ലെങ്കിലും കടൽക്ഷോഭം ശക്തമായാൽ വലിയ വേളി കടൽത്തീരത്തിനോടു ചേർന്നുള്ള ബിന്ദു അഗസ്റ്റിൻ, സജൻ എന്നിവരുടെ വീടുകൾക്ക് ഭീഷണിയാകും. കടകംപള്ളി സുരേന്ദ്രൻ എംഎൽഎയും കൗൺസിലർ ജിഷ ജോണും സ്ഥലം സന്ദർശിച്ചു. അടിയന്തരമായി സിന്തറ്റിക് ജിയോ ബാഗുകൾ സ്ഥാപിക്കാനും രണ്ടു കുടുംബത്തിലുള്ളവരെ അവശ്യമെങ്കിൽ മാറ്റിപ്പാർപ്പിക്കേണ്ടതിന് മുൻകരുതൽ എടുത്തിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു.










0 comments