സാറ്റലൈറ്റ് സെന്റർ തുറന്നു

എംസിഇടിയും ട്രിവാൻഡ്രം എൻജിനിയറിങ് സയൻസ് ആൻഡ് ടെക്‌നോളജി റിസർച്ച് പാർക്കും ധാരണപത്രം കൈമാറുന്നു
തിരുവനന്തപുരം
മോഹൻദാസ് കോളേജ് ഓഫ് എൻജിനിയറിങ് ആൻഡ് ടെ ക്നോളജിയിൽ ട്രിവാൻഡ്രം എൻജിനിയറിങ് സയൻസ് ആൻഡ് ടെക്‌നോളജി റിസർച്ച് പാർക്ക് സാറ്റലൈറ്റ് സെന്റർ തുറന്നു. ഡോ. എം എസ് രാജശ്രീ ഉദ്‌ഘാടനംചെയ്‌തു. വിവിധ മേഖലകളിലെ സാങ്കേതികവിദ്യാ സാധ്യതകൾ പരിചയപ്പെടുത്താനും വ്യവസായ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കാനും വിദ്യാർഥികൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കും. ഡോ. സുരേഷ് ബാബു, റാണി മോഹൻദാസ്, സിബുമോൾ ബി ബാബു, കൃഷ്ണമോഹൻ, ഡോ. ശ്രീകാന്ത് നാരായണൻ, വൈ വൈശാഖ് എന്നിവർ സംസാരിച്ചു. എംസിഇടിയും ട്രിവാൻഡ്രം എൻജിനിയറിങ് സയൻസ് ആൻഡ് ടെക്‌നോളജി റിസർച്ച് പാർക്കും ധാരണപത്രം കൈമാറി.









0 comments