4 പേർ അറസ്‌റ്റിൽ 155 കിലോ ചന്ദനമുട്ടി പിടികൂടി

അനധികൃതമായി വിൽപ്പനയ്‌ക്കെത്തിച്ച ചന്ദനമുട്ടിയുമായി പിടിയിലായ പ്രതികൾ
കോവളം
അനധികൃതമായി വിൽപ്പനയ്‌ക്കെത്തിച്ച 155 കിലോ ചന്ദനമുട്ടികൾ പിടികൂടി. സംഭവത്തിൽ നാലുപേരെ ഫോറസ്റ്റ് ഇന്റലിജൻസ് വിഭാഗത്തിന്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശികളായ ഷെഫീക്, നബീബ്, തമിഴ്നാട് സ്വദേശി നെഹോമിയ, നെയ്യാറ്റിൻകര സ്വദേശി ബിജുകുമാർ എന്നിവരാണ് അറസ്റ്റിലായത്. തിങ്കൾ പകൽ കോവളം സമുദ്രാ ബീച്ചിന് സമീപത്തുവച്ച് ചന്ദനമുട്ടികൾ കൈമാറുന്നതിനിടെയാണ് സംഘത്തെ പിടികൂടിയത്. തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് ചന്ദനത്തടി കടത്തുന്ന സംഘത്തിലെ പ്രധാനി പുന്നമൂട് മേപ്പാംകോട് ജയകുമാറിനെ ഏതാനും നാളുകൾക്കുമുമ്പ് മാർത്താണ്ഡത്തിന് സമീപത്തുവച്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥർ മറ്റൊരു കേസിൽ പിടികൂടിയിരുന്നു. ഇയാളെ ചോദ്യംചെയ്‌തപ്പോഴാണ് ജില്ലയിലെ പല ഭാഗത്തും ചന്ദനമുട്ടികൾ എത്തിക്കുന്ന വിവരം അറിഞ്ഞത്. ഇയാൾ മുമ്പും സമാന കേസിൽ ജയിലിൽ കിടന്നിട്ടുണ്ട്. ജയകുമാർ ബിജുകുമാറിനെ ഇടനിലക്കാരനായാണ് നിയോഗിച്ചിരുന്നത്. ഫോറസ്റ്റ് വിഭാഗം പരുത്തിപ്പള്ളി റെയിഞ്ച്, തിരുവനന്തപുരം ഫ്ളൈയിങ് സ്ക്വാഡ് റെയിഞ്ച് ഉദ്യോഗസ്ഥർ ചേർന്നാണ് പ്രതികളെ അറസ്റ്റുചെയ്തത്.








0 comments