ശമ്പളപരിഷ്കരണം നടപ്പാക്കണം: കെഎസ്ടിഎ

കെഎസ്ടിഎ കൗണ്‍സില്‍ യോഗത്തിൽ ജനറല്‍ സെക്രട്ടറി ടി കെ എ ഷാഫി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നു
തിരുവനന്തപുരം
12–ാം ശമ്പളപരിഷ്കരണവും ക്ഷാമബത്ത കുടിശ്ശികയും അനുവദിച്ച എല്‍ഡിഎഫ് സർക്കാരിന്റെ ഉത്തരവ് ഉടൻ നടപ്പാക്കണമെന്ന് കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ അര്‍ധവാര്‍ഷിക കൗണ്‍സില്‍ ആവശ്യപ്പെട്ടു. സംഘപരിവാര്‍ അജൻഡ നടപ്പാക്കുന്നതിന്റെ ഭാഗമായി മതനിരപേക്ഷ വിദ്യാഭ്യാസം തകര്‍ക്കാനുള്ള യുഡിഎഫ് സര്‍ക്കാര്‍ നീക്കത്തിനെതിരെ എല്ലാ അധ്യാപകരും മുന്നിട്ടിറങ്ങണമെന്നും ആഹ്വാനം ചെയ്തു. പ്രസിഡന്റ് എ കെ ബീന അധ്യക്ഷയായി. ജനറല്‍ സെക്രട്ടറി ടി കെ എ ഷാഫി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എസ് സബിത, ആര്‍ കെ ബിനു എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. കെ രാഘവന്‍, എ നജീബ് എന്നിവർ സംസാരിച്ചു.










0 comments