ad
Deshabhimani

ആർ എസ് രേഖ വൈസ് ചെയർപേഴ്സൺ

ആറ്റിങ്ങലിൽ എം പ്രദീപ് ചെയർപേഴ്സൺ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 27, 2025, 02:53 AM | 1 min read

ആറ്റിങ്ങൽ

ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സണായി എം പ്രദീപിനെയും വൈസ് ചെയർപേഴ്സണായി ആർ എസ് രേഖയെയും തെരഞ്ഞെടുത്തു. തച്ചൂർകുന്ന് വാർഡിൽനിന്നാണ് സിപിഐ എം സ്ഥാനാർഥിയായ എം പ്രദീപിനെ തെരഞ്ഞെടുത്തത്. വിളയിൽമൂല വാർഡിൽനിന്നാണ് സിപിഐ എം സ്ഥാനാർഥി ആർ എസ് രേഖയെ തെരഞ്ഞെടുത്തത്. 32 അംഗ നഗരസഭാ കൗൺസിലിൽ എൽഡിഎഫ് 16, യുഡിഎഫ് 7, എൻഡിഎ 7, സ്വതന്ത്രർ 2 എന്നിങ്ങനെയായിരുന്നു കക്ഷിനില. ചെയർമാൻ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച എം പ്രദീപിന് രണ്ട് സ്വതന്ത്രരുടേതടക്കം 18 വോട്ടുകൾ ലഭിച്ചു. യുഡിഎഫ് സ്ഥാനാർഥി പി എസ് കിരണിനും എൻഡിഎ സ്ഥാനാർഥി എസ് സന്തോഷിനും ഏഴുവീതം വോട്ടുകൾ ലഭിച്ചു. വൈസ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പിലും രണ്ട് സ്വതന്ത്രരും എൽഡിഎഫ് സ്ഥാനാർഥി ആർ എസ് രേഖയെ പിന്തുണച്ചതോടെ 18 വോട്ട് നേടി. യുഡിഎഫ് സ്ഥാനാർഥിയായി കോസ്മോഗാർഡൻ വാർഡ്‌ അംഗം മല്ലികയും എൻഡിഎ സ്ഥാനാർഥിയായി പൂവൻപാറ വാർഡ്‌ അംഗം ദീപ രാജേഷുമാണ്‌ മത്സരിച്ചത്. ഇരുവർക്കും ഏഴുവീതം വോട്ടുകൾ ലഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home