റോട്ടറി ജീവകാരുണ്യ പ്രവർത്തനങ്ങൾ ഉദ്‌ഘാടനം ചെയ്തു

റോട്ടറി ക്ലബ് ജീവകാരുണ്യപ്രവർത്തനങ്ങൾ സി കെ ഹരീന്ദ്രൻ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
പാറശാല
റോട്ടറി ക്ലബ്ബ് ഓഫ് പാറശാലയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ സി കെ ഹരീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കവി ഡോ. ബിജു ബാലകൃഷ്ണൻ, റൊട്ടേറിയൻമാരായ കെ ജെ രാജീവ്, വിൽസൺ ജോർജ്, പി എൻ ബാലകൃഷ്ണൻ, ഡോ. എസ് കെ അജയ്യകുമാർ എന്നിവർ സംസാരിച്ചു. പാറശാല അഗ്നിരക്ഷാസേനയ്ക്ക് ആവശ്യമായ ഫർണിച്ചറുകൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിന് വീട്, ഉദിയൻകുളങ്ങര അങ്കണവാടിയുടെ പുനരുദ്ധാരണത്തിന് 50,000 രൂപ, പാറശാല ഗവ. ആശുപത്രിക്ക് വീൽചെയർ, ക്യാൻസർ രോഗിക്ക് ധനസഹായമായി 10,000 രൂപ, സാമ്പത്തികമായി ബുദ്ധിമുട്ടുന്ന വിദ്യാർഥിക്ക് 10,000 രൂപ, കൊല്ലങ്കോട് ശ്രീദേവി ഹയർ സെക്കൻഡറി സ്‌കൂളിന് ഒരു സ്മാർട്ട് ക്ലാസ് റൂമിനായുള്ള ഉപകരണങ്ങൾ എന്നിവയുടെ വിതരണോദ്‌ഘാടനം നിർവഹിച്ചു. ആരോഗ്യസഹായ പദ്ധതികൾ പാദസ്പർശ്, സഞ്ജീവനി, പ്രമേഹരോഗ നിയന്ത്രണ ഗ്രാമം, ഉദയകിരൺ പാർപ്പിട സഹായ പദ്ധതി, 50 വനിതകൾക്ക് സ്വയംപ്രതിരോധ പരിശീലനം എന്നിവയടക്കം 10 ലക്ഷത്തിന്റെ പദ്ധതികൾക്ക് തുടക്കംകുറിച്ചു. ഭാരവാഹികൾ: എസ് സജികുമാർ (പ്രസിഡന്റ്), എം വി ഗോപൻ (സെക്രട്ടറി), സന്തോഷ്‌കുമാർ (ട്രഷറർ).










0 comments