റോഡ് കെെയേറ്റം: മേയർക്കെതിരായ കേസിൽ വിധി 5ന്

കൊച്ചി
തിരുവനന്തപുരത്ത് റോഡ് കൈയേറി പരിപാടി നടത്തിയ കേസിൽ മേയർ വി വി രാജേഷ് അടക്കമുള്ളവർക്കെതിരെയുള്ള കോടതിയലക്ഷ്യ ഹർജിയിൽ ഹൈക്കോടതി അഞ്ചിന് വിധിപറയും. ജൂൺ അഞ്ചിന് ആമയിഴഞ്ചാൻ കനാൽ ശുചീകരണത്തിന്റെ ഭാഗമായുള്ള പരിപാടിയാണ് റോഡ് തടസ്സപ്പെടുത്തി സംഘടിപ്പിച്ചത്. എൻ പ്രകാശ് നൽകിയ ഹർജി ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് എസ് മുരളീ കൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചാണ് പരിഗണിച്ചത്. സംഭവവുമായി ബന്ധപ്പെട്ട മാധ്യമവാർത്തകളുടെ വീഡിയോ ക്ലിപ്പിങ്ങുകൾ ജഡ്ജിമാർ തുറന്നകോടതിയിൽ കണ്ടു. കേരള പൊതുവഴി നിയന്ത്രണ നിയമപ്രകാരം ജില്ലാ പൊലീസ് മേധാവിയുടെ അനുമതി വാങ്ങാതെയാണ് റോഡിൽ സ്‌റ്റേജ് നിർമിച്ചതെന്ന് അഡീഷണൽ അഡ്വക്കറ്റ് ജനറൽ അറിയിച്ചു. വഞ്ചിയൂർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്റ്റേജ് നിർമിക്കാൻ ഉപയോഗിച്ച സാധനങ്ങളും സൗണ്ട് സിസ്റ്റവും പൊലീസ് കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കിയെന്നും വിശദീകരിച്ചു. നടപ്പാതകൾ തടസ്സപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാൻ സർക്കാർ നടപടി സ്വീകരിക്കുന്നുണ്ടോയെന്ന് കോടതി ആരാഞ്ഞു.










0 comments