Deshabhimani

വഴിനടക്കാൻ നിവൃത്തിയില്ലാതെ അണിയൂരുകാർ

അണിയൂർ ഇന്ദിരാജി നഗർ റോഡ്

അണിയൂർ ഇന്ദിരാജി നഗർ റോഡ്

വെബ് ഡെസ്ക്

Published on Oct 12, 2026, 02:54 AM | 1 min read

കഴക്കൂട്ടം ​

അണിയൂർ ഇന്ദിരാജി നഗർ റോഡിനിരുവശവും താമസിക്കുന്നവരുടെ ദുരിതങ്ങൾ നാൾക്കുനാൾ വർധിക്കുകയാണ്. അണിയൂർ ജങ്‌ഷനരികിൽ നടുറോഡിൽ പ്രവർത്തിക്കുന്ന ചന്തയിൽ തുടങ്ങുന്നു ദുരിതങ്ങൾ. റോഡ്‌ കൈയേറി രാവിലെ തുടങ്ങുന്ന കച്ചവടത്തിരക്ക് ഏതാണ്ട് പത്താകുമ്പോഴേക്കും വാഹനങ്ങൾക്ക് കടന്നുപോകാനാകാത്ത തരത്തിലേക്ക്‌ മാറും. രോഗികളെ ആശുപത്രിയിൽ കൊണ്ടുപോകാനോ മറ്റത്യാവശ്യകാര്യങ്ങൾക്കോ ഇതുവഴി പോകുന്നവർക്കും ബുദ്ധിമുട്ടാണ്‌. തൊട്ടടുത്താണ് പാഴ്‌വസ്തുക്കൾ ശേഖരിക്കാൻ നഗരസഭ സ്ഥാപിച്ച മിനി എംസിഎഫുകൾ. ഹരിതകർമസേന ശേഖരിച്ച്‌ കൊണ്ടുവരുന്ന പാഴ്‌വസ്തുക്കൾ മാസങ്ങളോളം ഇവിടെ കെട്ടിക്കിടക്കുന്നു. പലപ്പോഴും ചാക്കുകൾ മറിഞ്ഞ് ഗതാഗത തടസ്സമുണ്ടാകാറുണ്ട്. എംസിഎഫ് മുതൽ ഇന്ദിരാജി നഗർ കയറ്റം തുടങ്ങുന്നതുവരെ ഇരുവശത്തുമായി ഒരാൾ പൊക്കത്തിൽ പുല്ലുവളർന്നു. കാടുപിടിച്ചുകിടക്കുന്നതിനാൽ ഇഴജന്തുക്കളുടെ ഉപദ്രവവുമുണ്ട്‌. അടുത്തകാലത്തായി രാത്രി ആളുകൾ സ്ഥിരമായി മാലിന്യംതള്ളുന്നുമുണ്ട്‌. തെരുവുനായശല്യവും രൂക്ഷമാകുകയാണ്. നഗരസഭാ കൗൺസിലറും ഉദ്യോഗസ്ഥരും ഇടപെട്ട്‌ ബുദ്ധിമുട്ടുകൾക്ക് പരിഹാരം ഉണ്ടാകണമെന്നും മിനി എംസിഎഫുകൾ ജനവാസം കുറഞ്ഞ മറ്റേതെങ്കിലും ഇടത്തേക്ക്‌ മാറ്റണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home