എസ് കൃഷ്ണൻകുട്ടിയെ അനുസ്‌മരിച്ചു

വർക്കല
സിപിഐ എം വർക്കല ഏരിയ കമ്മിറ്റി അംഗം, ജില്ലാ പഞ്ചായത്ത് അംഗം, ലൈബ്രറി കൗൺസിൽ വർക്കല താലൂക്ക് സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്ന എസ് കൃഷ്ണൻകുട്ടിയുടെ ഏഴാം അനുസ്‌മരണ സമ്മേളനവും പഠനമികവിനുള്ള അനുമോദനവും നടന്നു. രാവിലെ 8ന് വർക്കലയിലെ സ്മൃതിമണ്ഡപത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. ഒ എസ് അംബിക എംഎൽഎ, എസ് ഷാജഹാൻ, എം കെ യൂസഫ്, വി പ്രിയദർശിനി, ഗീത ഹേമചന്ദ്രൻ, എസ് കൃഷ്ണൻകുട്ടിയുടെ ബന്ധുമിത്രാദികൾ തുടങ്ങിയവർ പങ്കെടുത്തു. അനുസ്മരണ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ബി പി മുരളി ഉദ്ഘാടനം ചെയ്തു. ടി എൻ ഷിബുതങ്കൻ അധ്യക്ഷനായി. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. ഏരിയ സെക്രട്ടറി എം കെ യൂസഫ്, വി പ്രിയദർശിനി, കെ വിശ്വനാഥൻ, എസ് ശ്രീകുമാർ എന്നിവർ സംസാരിച്ചു. ഉന്നതവിജയികളെ അനുമോദിച്ചു.








0 comments