കൂട്ടസ്ഥലംമാറ്റത്തിൽ പ്രതിഷേധിച്ചു

എൻജിഒ യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ആസ്ഥാനത്ത് നടത്തിയ പ്രതിഷേധ പ്രകടനം
തിരുവനന്തപുരം
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ നഴ്സിങ് ഓഫീസർ, ഇലക്ട്രീഷ്യൻ, നഴ്സിങ് അസിസ്റ്റന്റ് തസ്തികകളിലുള്ള ജീവനക്കാരെ വീണ്ടും സ്ഥലം മാറ്റിയതിൽ എൻജിഒ യൂണിയൻ പ്രതിഷേധിച്ചു. സ്ത്രീകളെയും രോഗികളായ ജീവനക്കാരെയും ഭിന്നശേഷി ജീവനക്കാരെയും അന്യായമായി സ്ഥലംമാറ്റി. വകുപ്പുതല മാനദണ്ഡങ്ങളോ സീനിയോരിറ്റിയോ പരിഗണിക്കാതെയാണിത്. യുഡിഎഫ് അധികാരത്തിൽ വന്നശേഷം സംസ്ഥാന സിവിൽ സർവീസിൽ കേട്ടുകേൾവിയില്ലാത്ത തരത്തിലാണ് സ്ഥലം മാറ്റങ്ങൾ. എൻജിഒ യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ആസ്ഥാനത്ത് പ്രകടനം നടത്തി. നോർത്ത് ജില്ലാ സെക്രട്ടറി പി കെ വിനുകുമാർ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ജി ശ്രീകുമാർ, വി ഷിജി എന്നിവർ സംസാരിച്ചു.








0 comments