പ്രതിഷേധ പ്രകടനം നടത്തി

ബെഫി ജില്ലാ കമ്മിറ്റി റിസർവ് ബാങ്കിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം സ്റ്റേറ്റ് ബാങ്ക് റിട്ടയറീസ് ഫോറം ജനറൽ സെക്രട്ടറി പി വി ജോസ് ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം
കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്ത ലേബർ കോഡുകളുടെ തൊഴിലാളിവിരുദ്ധതയിലും ജനവിരുദ്ധതയിലും പ്രതിഷേധിച്ച് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ജില്ലാ കമ്മിറ്റി റിസർവ് ബാങ്കിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. സ്റ്റേറ്റ് ബാങ്ക് റിട്ടയറീസ് ഫോറം ജനറൽ സെക്രട്ടറി പി വി ജോസ് ഉദ്ഘാടനം ചെയ്തു. ബെഫി അഖിലേന്ത്യ ജനറൽ കൗൺസിൽ അംഗം എസ് ബി എസ് പ്രശാന്ത്, സംസ്ഥാന വൈസ് പ്രസിഡന്റ് കെ ഹരികുമാർ, കെ ടി അനിൽകുമാർ, ബെഫി ജില്ലാ പ്രസിഡന്റ് എസ് സജീവ് കുമാർ, ജില്ലാ സെക്രട്ടറി എൻ നിഷാന്ത് എന്നിവർ സംസാരിച്ചു.









0 comments