ad
Deshabhimani

തൊഴിലുറപ്പ് പദ്ധതി 
തകർക്കലിനെതിരെ പ്രതിഷേധം

തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ അഞ്ചുതെങ്ങിൽ നടന്ന പ്രതിഷേധപ്രകടനം

തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ അഞ്ചുതെങ്ങിൽ നടന്ന പ്രതിഷേധപ്രകടനം

വെബ് ഡെസ്ക്

Published on Dec 23, 2025, 01:27 AM | 1 min read

ചിറയിൻകീഴ്

തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ എൻആർഇജി വർക്കേഴ്സ് യൂണിയൻ അഞ്ചുതെങ്ങ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. അഞ്ചുതെങ്ങ് ജങ്‌ഷനിൽ നടന്ന യോഗം മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി ആർ ജെറാൾഡ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയ സെക്രട്ടറി എസ് പ്രവീൺചന്ദ്ര, എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് വിജയ് വിമൽ, പഞ്ചായത്ത് അംഗങ്ങളായ സോഫിയ ജ്ഞാനദാസ്, ജയ ശ്രീരാമൻ, അതുല്യ മഹേഷ്, ബിപിൻ ചന്ദ്രപാൽ തുടങ്ങിയവർ സംസാരിച്ചു. മംഗലപുരം കേന്ദ്രസർക്കാരിന്റെ തൊഴിലുറപ്പ് വിരുദ്ധ ബില്ലിനെതിരെ പെരുംകുഴി പോസ്റ്റ് ഓഫീസിനു മുന്നിൽ തൊഴിലുറപ്പ് തൊഴിലാളികൾ പ്രതിഷേധ ധർണ നടത്തി. സിപിഐ എം മംഗലപുരം ഏരിയ സെക്രട്ടറി എം ജലീൽ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി വിജീഷ് അധ്യക്ഷനായി. ആർ അനിൽ, എം റാഫി, മുട്ടപ്പലം ലോക്കൽ സെക്രട്ടറി പ്രശോഭൻ, ആർ രഘുനാഥൻ നായർ, ബി ശോഭ, ആർ അജിത്, ടി കെ റിജി, ജെബി റാണി, എച്ച് അനീഷ്, സജയൻ, ലിസി ജയൻ, അനിൽകുമാർ, മാടൻവിള ബിന്ദു, ഷൈജ നാസർ, ഫാത്തിമ നിസാം, അശ്വതി, റഷീദ്, പ്രീത, അബ്ദുൾ വാഹിദ്, രാജു എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home