റെഡിമിക്സ് കമ്പനിക്കെതിരെ പ്രതിഷേധം

നരിക്കൽ സെന്റ് തോമസ് കോളേജിന് സമീപത്തെ റെഡിമിക്സ് കമ്പനി
കഴക്കൂട്ടം
കാട്ടായിക്കോണത്ത് റെഡിമിക്സ് കമ്പനിക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം. നരിക്കൽ സെന്റ് തോമസ് സ്കൂൾ, കോളേജ്, അങ്കണവാടി എന്നിവകളിലായി അയ്യായിരത്തിലധികം കുട്ടികളും അരകിലോമീറ്റർ ചുറ്റളവിൽ 250ലധികം വീടുകളും ഉള്ള ജനവാസ മേഖലയിൽ റെഡിമിക്സ് പ്ലാന്റുകളിൽനിന്നുള്ള സിമന്റ് പൊടിയും മറ്റും അന്തരീക്ഷ മലിനീകരണവും ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഉണ്ടാക്കുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടി നൂറുകണക്കിന് പേർ പ്ലാന്റ് തുടങ്ങുന്ന സ്ഥലത്തേക്ക് മാർച്ചും ഉപരോധവും സംഘടിപ്പിച്ചു. പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ ജീവനക്കാരെ പൊതുജനങ്ങൾ തടഞ്ഞു. സിപിഐ എം ഏരിയ സെക്രട്ടറി ഡി രമേശൻ നേതൃത്വം നൽകി.









0 comments