തൊഴിലാളിവിരുദ്ധ നടപടികൾക്കെതിരെ പ്രതിഷേധം

തിരുവനന്തപുരം
നോയിഡ, ഗ്രേറ്റർ നോയിഡ, ഗുരുഗ്രാം തുടങ്ങിയ കേന്ദ്രങ്ങളിലെ തൊഴിലാളി സമരത്തെ ഉത്തർപ്രദേശ്, ഹരിയാന സർക്കാരുകൾ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ സിഐടിയു ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടത്തിയ യോഗം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് സി ജയൻ ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ രാമു അധ്യക്ഷനായി. എൻ സുന്ദരം പിള്ള, വി ആർ വിജയകുമാർ, ക്ലൈനസ് റൊസാരിയോ, പി എസ് ജയചന്ദ്രൻ, എ എച്ച് സജു, ഡോ. കെ എസ് പ്രദീപ്കുമാർ, നാലാഞ്ചിറ ഹരി എന്നിവർ സംസാരിച്ചു.










0 comments