പച്ചക്കറി വ്യാപാരിയെ വെട്ടിയ കേസിൽ ഒന്നാംപ്രതി ഇപ്പോഴും വെളിയിൽ

കഴക്കൂട്ടം
കരുമ്പൂക്കോണം ദേവീക്ഷേത്രത്തിനു സമീപം പച്ചക്കറിക്കട ഉടമയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒന്നാം പ്രതിയായ ആർഎസ്എസുകാരനെ പിടികൂടാതെ പൊലീസ്. എട്ടുദിവസം കഴിഞ്ഞിട്ടും ആർഎസ്എസ് പ്രവർത്തകനായ കരുമ്പൂക്കോണം സ്വദേശി സുമേഷിനെ ശ്രീകാര്യം പൊലീസ് പിടികൂടിയിട്ടില്ല. സുമേഷ് കരുമ്പൂക്കോണത്തും ഇടവക്കോടും സമീപപ്രദേശങ്ങളിലുമുണ്ടെന്നും ബിജെപി ഉന്നതനേതൃത്വത്തിന്റെ സംരക്ഷണത്തിലാണെന്നും പ്രദേശവാസികൾ. ജൂലൈ ആറ് പകൽ 3.15ന് കടയിൽ നിന്നിരുന്ന പാങ്ങപ്പാറ ഗാന്ധിപുരം ചെല്ലം വീട്ടിൽ സജീവ് കുമാറിനെയാണ് (46) ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കരുമ്പൂക്കോണം ആദിത്യ നഗർ പറക്കോട് പുത്തൻവീട്ടിൽ വിഘ്‌നേഷ്, ശ്രീകാര്യം പേരൂർക്കോണം ഇലഞ്ഞിത്തറ വീട്ടിൽ അരുൺ എന്നിവരെ പിടികൂടിയിരുന്നു.










0 comments