ad
Deshabhimani

പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ നവീകരണം തുടരും: മന്ത്രി

നേമം ശാന്തിവിള താലൂക്കാശുപത്രിയിൽ പുതിയ കാഷ്വാലിറ്റി കം ഡയാലിസിസ് ബ്ലോക്ക് നിർമാണോദ്ഘാടനം മന്ത്രി 
വി ശിവൻകുട്ടി നിർവഹിക്കുന്നു

നേമം ശാന്തിവിള താലൂക്കാശുപത്രിയിൽ പുതിയ കാഷ്വാലിറ്റി കം ഡയാലിസിസ് ബ്ലോക്ക് നിർമാണോദ്ഘാടനം മന്ത്രി 
വി ശിവൻകുട്ടി നിർവഹിക്കുന്നു

വെബ് ഡെസ്ക്

Published on Nov 08, 2025, 03:41 AM | 1 min read

നേമം

നേമം മണ്ഡലത്തിലെ ജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കുമെന്നും പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ നവീകരണവും കൂടുതൽ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കുന്നത്‌ തുടരുമെന്നും മന്ത്രി വി ശിവൻകുട്ടി. നേമം താലൂക്കാശുപത്രിയിലെ പുതിയ കാഷ്വാലിറ്റി കം ഡയാലിസിസ് ബ്ലോക്കിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ​ നിലവിൽ പലരും വളരെ ദൂരം യാത്ര ചെയ്താണ് ഡയാലിസിസ് ചെയ്യുന്നത്. പുതിയ സൗകര്യം യാത്രാക്ലേശം ഒഴിവാക്കി, കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ ഉറപ്പാക്കും. അത്യാഹിതഘട്ടങ്ങളിൽ രോഗികൾക്ക് ഉടൻ വിദഗ്ധ ചികിത്സ നൽകാൻ പുതിയ കാഷ്വാലിറ്റി വിഭാഗം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേമം താലൂക്കാശുപത്രിയിൽ നാഷണൽ ഹെൽത്ത് മിഷൻ ഫണ്ടിൽനിന്ന്‌ എട്ടുകോടി രൂപ ഉപയോഗിച്ചാണ് കാഷ്വാലിറ്റി കം ഡയാലിസിസ് ബ്ലോക്ക് നിർമിക്കുന്നത്. നേമം താലൂക്കാശുപത്രിയിൽ നടന്ന ചടങ്ങിൽ പൊന്നുമംഗലം വാർഡ് കൗൺസിലർ എം ആർ ഗോപൻ അധ്യക്ഷനായി. ജില്ലാ മെഡിക്കൽ ഓഫീസർ ബിന്ദു മോഹൻ, നാഷണൽ ഹെൽത്ത് മിഷൻ ഡിപിഎം അനോജ് എസ് തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home