പ്രവാസി സംഘം പ്രചാരണ വാഹനജാഥയ്ക്ക് തുടക്കമായി

പ്രവാസി സംഘം ജില്ല വാഹന പ്രചാരണ ജാഥ, ക്യാപ്റ്റൻ ബി എൽ അനിൽകുമാറിന് പതാക കൈമാറി വി ജോയി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു
വെഞ്ഞാറമൂട്
കേരള പ്രവാസി സംഘം ഏഴിനും എട്ടിനും രാജ്ഭവനുമുന്നിൽ നടത്തുന്ന രാപകൽ സമരത്തിന്റെ പ്രചാരണാർഥം സംഘടിപ്പിക്കുന്ന ജില്ലാ വാഹനജാഥയ്ക്ക് തുടക്കമായി. കേരള സർക്കാർ നടപ്പാക്കിയ പ്രവാസി ക്ഷേമനിധിയിലേക്ക് കേന്ദ്രസർക്കാർ വിഹിതം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി എംഎൽഎ പിരപ്പൻകോട്ടുവച്ച് ജാഥാ ക്യാപ്റ്റൻ ബി എൽ അനിൽകുമാറിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പി വി വിനോദ് അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി ഇ എ സലിം, പ്രവാസി സംഘം സംസ്ഥാന ട്രഷറർ കെ സി സജീവ് തൈക്കാട്, ജാഥാ ക്യാപ്റ്റൻ ബി എൽ അനിൽകുമാർ, പി ജി സുധീർ, ആർ അനിൽ, പ്രീത പ്രദീപ്, ആർ എസ് സുനിൽ, ടി സലിം, അർജുനൻ സരോവരം, നാസർ പൂവച്ചൽ, ഹസീന റഫീഖ് തുടങ്ങിയവർ സംസാരിച്ചു. കിളിമാനൂർ, വർക്കല, ആറ്റിങ്ങൽ, മംഗലപുരം, കഴക്കൂട്ടം, വഞ്ചിയൂർ, പാളയം എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം ചാലയിൽ സമാപിച്ചു. ശനി രാവിലെ 8.30ന് വിതുരയിൽ നിന്നാരംഭിക്കുന്ന ജാഥ വൈകിട്ട് പാപ്പനംകോട് സമാപിക്കും. സമാപന സമ്മേളനം സംസ്ഥാന ട്രഷറർ കെ സി സജീവ് തൈക്കാട് ഉദ്ഘാടനം ചെയ്യും.









0 comments