നഗരത്തിൽ പരിശോധന കർശനമാക്കി പൊലീസ്

തിരുവനന്തപുരം
നഗരത്തിൽ പരിശോധനയും നിരീക്ഷണവും ശക്തമാക്കി പൊലീസ്. ശനിയാഴ്ച രണ്ട് ലഹരിക്കേസുകളും 51 അബ്കാരി കേസുകളും രജിസ്റ്റർ ചെയ്തു. നിയമലംഘനം നടത്തി വാഹനം ഓടിച്ചതിന് 124 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. 543 വാഹന ഉടമകൾക്ക് ട്രാഫിക് നിയമലംഘനത്തിന് പിഴ ചുമത്തി. ക്രിമിനൽ പട്ടികയിലുള്ള 241 പേരെയും പരിശോധിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേയും നഗരത്തിലേയും ഹോട്ടലുകൾ,ലോഡ്ജുകൾ, ഹോംസ്റ്റേകൾ എന്നിവ ഉൾപ്പടെ 401 സ്ഥാപനങ്ങളിലും 98 ലേബർ ക്യാമ്പുകളിലും പരിശോധന നടത്തി. 19 പേർക്കെതിരെ കേസെടുത്തു. അപരിചിതരായ 289 പേരെ പരിശോധിച്ചു. ഇതിൽ ആറ് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് വിവിധ കോടതികളിൽനിന്നായി അയച്ച 22 വാറന്റുകളും തീർപ്പാക്കി. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് സിറ്റി പൊലീസ് കമീഷണർ കെ കാർത്തിക് അറിയിച്ചു.










0 comments