പോക്സോ: പ്രതിക്ക് 6 വർഷം കഠിനതടവും പിഴയും

രാമചന്ദ്രൻ നായർ
കാട്ടാക്കട
പോക്സോ കേസ് പ്രതിക്ക് ആറുവർഷ കഠിനതടവും പിഴയും ശിക്ഷ. ആൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കല്ലറ മിതൃമല പ്ലാക്കോട് ചന്ദ്രോദയംവീട്ടിൽ രാമചന്ദ്രൻ നായരെയാണ് (67) കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി വി വിനോദ് ശിക്ഷിച്ചത്. 40,000 രൂപ പിഴയുമുണ്ട്. 2025ലാണ് സംഭവം. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഡി ആർ പ്രമോദ് ഹാജരായി.










0 comments