ad
Deshabhimani

കാറ്റിലും മഴയിലും വീട് തകർന്നു; 
അമ്മയും മകളും അത്ഭുതകരമായി രക്ഷപ്പെട്ടു

കരിന്തളം കാട്ടിപ്പൊയിലിൽ കാറ്റിലും മഴയിലും  തകർന്ന കെ സി സുന്ദരന്റെ വീട്​
വെബ് ഡെസ്ക്

Published on Jul 19, 2026, 03:00 AM | 1 min read

കരിന്തളം കനത്ത മഴയിലും കാറ്റിലും കരിന്തളം കാട്ടിപ്പൊയിലിൽ വീട് പൂർണമായും തകർന്നു. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മയും മകളും പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ശനി പുലർച്ചെ മൂന്നോടെയാണ് സംഭവം. കെ സി സുന്ദരന്റെ ഓട് മേഞ്ഞ വീടാണ്‌ പൂർണമായും നിലം പതിച്ചത്. വീടിനകത്ത് കുടുങ്ങി കിടക്കുകയായിരുന്ന സുന്ദരന്റെ ഭാര്യ മിനി, മകൾ ശ്രീനന്ദ എന്നിവരെ അയൽവാസികൾ എത്തി അവശിഷ്ടങ്ങൾക്കിടയിൽനിന്ന്‌ സാഹസികമായി രക്ഷിക്കുകയായിരുന്നു. സെക്യൂരിറ്റി തൊഴിലാളിയായ സുന്ദരൻ ജോലി സ്ഥലത്തായിരുന്നു. തകർന്ന വീട്‌ ഗോവിന്ദൻ പള്ളിക്കാപ്പിൽ എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ബിന്ദു കൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റ്‌ എം രാജൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ പാറക്കോൽ രാജൻ, പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്‌സൺ എൻ ടി ശ്യാമള, പഞ്ചായത്തംഗം ബേബി സുമതി, വില്ലേജ് ഓഫീസർ സെലിനാമ്മ എന്നിവർ സന്ദർശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home