ad
Deshabhimani

പ്ലസ്‌ വൺ: 1658 പേർക്കുകൂടി അലോട്ട്‌മെന്റ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 21, 2026, 11:37 PM | 1 min read

തിരുവനന്തപുരം

ഹയർ സെക്കൻഡറി ഒന്നാംവർഷ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്‌മെന്റ്‌ പട്ടികയായി. ജില്ലയിൽ 1658 പേർകൂടി അലോട്ട്‌മെന്റിൽ ഇടംനേടി. 2035 പേര്‍ക്ക് ഉയര്‍ന്ന ഓപ്‍ഷൻ ലഭിച്ചു. ഇതോടെ 21,703 പേര്‍ക്ക് സീറ്റ് ലഭിച്ചു. 4625 സീറ്റ്‌ ഒഴിവുണ്ട്. തിങ്കൾ രാവിലെ 10 മുതൽ ചൊവ്വ വൈ കിട്ട്‌ അഞ്ചുവരെ പ്രവേശനം നേ ടാം. സ്‍പോര്‍ട്‍സ് ക്വോട്ട ഒന്നാം അലോട്ട്‌മെന്റ്‌ ലിസ്റ്റും പ്രസിദ്ധീകരിച്ചു. 333 പേർക്ക്‌ അലോട്ട്‌മെന്റ്‌ ലഭിച്ചു. 654 സീറ്റ്‌ ഒഴിവുണ്ട്‌. 22,161 പേരാണ് ആദ്യ അലോട്ട്മെന്റിൽ ഉള്‍പ്പെട്ടത്. ഇതിൽ 13,273 വിദ്യാർഥികൾ സ്ഥിരപ്രവേശനവും 6773 പേര്‍ താൽക്കാലിക പ്രവേശനവും നേടി. അ ലോട്ട്‌മെന്റ്‌ ലഭിച്ച 2013 പേർ പ്രവേശനം നേടിയില്ല. അപേക്ഷയിലെ അപാകം കാരണം 102 പേരുടെ അലോട്ട്‌മെന്റ്‌ റദ്ദായി. ആകെ 31,658 അപേക്ഷകരുള്ളതിൽ 1405 പേർ മറ്റു ജില്ലകളിൽനിന്നാണ്. ഭിന്നശേഷിവിഭാഗക്കാര്‍ക്കുള്ള അധിക സീറ്റടക്കം 26,328 സീറ്റുണ്ട്‌. 29ന്‌ പ്രവേശനം സാധ്യമാകുന്ന തരത്തിൽ മൂന്നാം അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home