ഫാർമസിസ്റ്റ് ദിനാചരണം

ഫാർമസിസ്റ്റ് ദിനാചരണം ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. മീനാക്ഷി ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം
കേരള ഫാർമസി ഗ്രാജുവേറ്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ ലോക ഫാർമസിസ്റ്റ് ദിനാചരണം സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. മീനാക്ഷി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് പ്രൊഫ. ഡി സുനിൽകുമാർ അധ്യക്ഷനായി. ഡോ. കെ ദിലീപ് മുഖ്യപ്രഭാഷണം നടത്തി. ഐപിഎ പ്രസിഡന്റ് പി ജയശേഖർ, ഐപിജിഎ ജനറൽ സെക്രട്ടറി ജി ദിലീപ്, സംസ്ഥാന ഡ്രഗ്സ് കൺട്രോൾ ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സന്തോഷ് മാത്യൂസ്, അഡ്വ. ഉണ്ണിക്കൃഷ്ണപ്പണിക്കർ, ആർ സംഗീത, ഷൈജു എസ് ധരൻ എന്നിവർ സംസാരിച്ചു. തുടർന്ന് മെറിറ്റ് അവാർഡ് വിതരണവും ഡോ. മനോജ്, ഡോ. പ്രിയ, ഡോ. മഹാലക്ഷ്മി, ഡോ. പ്രീജ, ഡോ. വിൽബി, അബ്ദുൾ നാസർ എന്നിവർ നയിച്ച ശാസ്ത്ര സെമിനാറും നടന്നു.









0 comments