Deshabhimani

ആശ്രമത്തിന്റെ നാലാം നിലയിൽ നിന്നും ചാടിയ യുവ സന്യാസി മരിച്ചു; സ്വകാര്യ ഭാഗങ്ങളിൽ ആഴത്തിൽ മുറിവ്

Premanand Maharaj's disciple's death
വെബ് ഡെസ്ക്

Published on Sep 29, 2026, 03:16 PM | 1 min read

മഥുര:ഉത്തര്‍പ്രദേശിലെ വൃന്ദാവനത്തുള്ള ഗുരു കൃപാ ആശ്രമവാസിയായ യുവാവ് കെട്ടിടത്തിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ ദുരൂഹത. സംഭവം നടന്നയുടനെ ആത്മഹത്യയാണെന്ന് വിശദീകരിച്ച് പൊലീസ് രംഗത്ത് എത്തി. എങ്കിലും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ മരണം സംബന്ധിച്ച സംശയങ്ങൾ സ്ഥിരീകരിച്ചു.


മുഖ്യ സന്യാസി സന്ത് പ്രേമാനന്ദ് മഹാരാജിൽ നിന്ന് രണ്ട് വര്‍ഷം മുൻപ് ദീക്ഷ സ്വീകരിച്ച് 'രസിക് ദുലാരി ശരൺ' എന്ന് പേരുമാറ്റിയ ദീപക് ലോധിയാണ് ഗുരു കൃപാ ആശ്രമത്തന്റെ നാലാം നിലയിൽ നിന്നും ചാടി മരിച്ചത്. സിസിടിവി ദൃശ്യങ്ങൾ വിവാദമായതോടെ ഇതു സംബന്ധിച്ച് തുടരന്വേഷണങ്ങൾ നടക്കുകയാണെന്ന് പൊലീസ് വിശദീകരിച്ചു.


സംഭവം നടന്ന ദിവസം രസിക് തന്റെ മുറിയിൽ നിന്ന് രക്തം പുരണ്ട വസ്ത്രങ്ങളുമായി നാലാം നിലയിലെ ടെറസിലേക്ക് പോകുന്ന ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇത് കഴിഞ്ഞ് പത്ത് മിനിറ്റുകൾ കഴിഞ്ഞാണ് താഴേക്ക് എടുത്തു ചാടുന്നത്. ഗുരുതരാമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല.


രസികിന്റെ മുറിയിൽ നിന്നും പൊലീസ് ഒരു ഗ്രൈൻഡര്‍ കണ്ടെടുത്തിട്ടുണ്ട്. മരണത്തിന് മുൻപ് യുവാവിന്റെ ഗുഹ്യഭാഗത്ത് മാരകമായി മുറിവേറ്റതായി കണ്ടെത്തിയിട്ടുണ്ട്. മുറിവ് എങ്ങനെ സംഭവിച്ചു എന്നത് സംബന്ധിച്ച് വ്യക്തതയില്ല. രക്ത സാമ്പിളും ദൃശ്യങ്ങളും ഫോറൻസിക് പരിശോധനയ്ക്ക് അയച്ചതായി പൊലീസ് പറഞ്ഞു.


ജബൽപൂര്‍ സ്വദേശിയാണ് 25 കാരനായ ദീപക് ലോധി. അമതി രക്തസ്രാവം ഉണ്ടായതായി പോസ്റ്റ്മോര്‍ടം റിപ്പോര്‍ടിൽ പറയുന്നു. ആശ്രമം അധികൃതര്‍ സംഭവത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടില്ല എന്നും പരാതിയുണ്ട്. ഉന്നത തല അന്വേഷണം ആവശ്യപ്പെട്ട് വൃന്ദാവനത്തിലെ സാധുക്കളുടെ സംഘം യോഗം ചേര്‍ന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home